Your Image Description Your Image Description

മുംബൈ: മോഷ്ടാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ തന്നെ ആശുപത്രിയിൽ എത്തിച്ച ഓട്ടോഡ്രൈവർ ഭജൻ സിംഗ് റാണയെ സെയ്ഫ് അലിഖാൻ ആശുപത്രിയിൽ വെച്ച് നേരിട്ട് കണ്ടിരുന്നു. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ കഴിഞ്ഞ ദിവസം വൈറൽ ആവുകയും ചെയ്തിരുന്നു. സെയ്ഫ് അലിഖാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം റാണ കേട്ടുകൊണ്ടിരിക്കുന്ന ചോദ്യമാണ് സെയ്ഫ് പാരിതോഷികമായി നൽകിയ തുക എത്രയാണ്. ഇപ്പോൾ റാണ തന്നെ ഇക്കാര്യത്തിൽ പ്രതികരണം നടത്തിയിരിക്കുകയാണ്.

തന്റെ സമയോചിതമായ സഹായത്തിന് സെയ്ഫ് നന്ദി പറഞ്ഞെന്നും സാമ്പത്തിക സഹായം വാ​ഗ്ദാനം ചെയ്തെന്നും റാണ പിടിഐയോട് പറഞ്ഞു. തനിക്ക് തന്ന തുക എത്രയാണെന്ന് പറയില്ലെന്ന് സെയ്ഫിന് വാക്ക് നൽകിയിട്ടുണ്ടെന്നും അതിൽ താൻ ഉറച്ച് നിൽക്കും ആളുകളെ അതേക്കുറിച്ച് ഊഹിച്ചോട്ടെയെന്നും റാണ പറഞ്ഞു.അദ്ദേഹം എനിക്ക് 50000 രൂപയോ 1000000 രൂപയോ നൽകിയെന്ന് ആളുകൾ പറയട്ടെ, എന്നാൽ ആ തുക വെളിപ്പെടുത്താൻ ഞാൻ ആ​ഗ്രഹിക്കുന്നില്ല, ഈ വിവരങ്ങൾ പങ്കുവെയ്ക്കരുതെന്ന് അദ്ദേഹം എന്നോട് അഭ്യർത്ഥിച്ചു. അത് എന്തായാലും അദ്ദേഹത്തിനും എനിക്കും ഇടയിലുള്ളതാണ്. ഞാൻ അദ്ദേഹത്തിന് കൊടുത്ത വാക്ക് പാലിക്കും”. റാണ പറഞ്ഞു.

കഴിഞ്ഞയാഴ്ച വസതിയിൽ വെച്ചുണ്ടായ ആക്രമണത്തിൽ സെയ്ഫ് അലിഖാന് ​ഗുരുതരമായി പരിക്കേറ്റിരുന്നു. അദ്ദഹത്തിനെ ഓട്ടോയിൽ ആശുപത്രിയിൽ എത്തിച്ചത് റാണയായിരുന്നു. സെയ്ഫ് അഞ്ച് ദിവസം ആശുപത്രിയിൽ ഉണ്ടായിരുന്നു. ചൊവ്വാഴ്ച ആശുപത്രിയിൽ നിന്ന് ഡസ്ചാർജ് ആയി പോകുന്നതിന് മുൻപാണ് റാണയെ താരം കണ്ടത്. സെയ്ഫ് അലിഖാന്റെ കുടുംബവും ആശുപത്രിയിൽ ഉണ്ടായിരുന്നു.
” അദ്ദേഹം ( സെയഫ് അലിഖാൻ )അദ്ദേഹത്തിന്റെ അമ്മയെ ( ഷർമിള ടാ​ഗോർ ) പരിചയപ്പെടുത്തി. അവരുടെ കാലിൽ തൊട്ട് അനു​ഗ്രഹം തേടി. അദ്ദഹം എനിക്ക് ( പണം ) ശരിയാണെന്ന് തോന്നുന്നത് നൽകി. എനിക്ക് സഹായം ആവശ്യമുള്ളപ്പോഴെല്ലാ അദ്ദേഹം ഉണ്ടാവും, ” റാണ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *