Your Image Description Your Image Description

മറാത്ത രാജ്ഞി യേശുഭായ് ഭോൻസാലെയുടെ വേഷം ചെയ്യുന്നതിനായി ഛാവയിൽ അവസരം ലഭിച്ചതിൽ വളരെ സന്തോഷമുണ്ടെന്ന് നടി രശ്മിക മന്ദാന. ഛാവയുടെ ട്രെയിലർ ലോഞ്ചിനിടെയാണ് രശ്മിക ഇക്കാര്യം പറഞ്ഞത്. ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്യുന്ന സിനിമയില്‍ നടൻ വിക്കി കൗശലിന്‍റെ നായികയായാണ് രശ്മിക എത്തുന്നത്.

‘ഇതൊരു ബഹുമതിയാണ്. മഹാറാണി യേശുഭായിയായി അഭിനയിക്കാൻ കഴിയുന്നത് ദക്ഷിണേന്ത്യയിൽ നിന്ന് വന്ന പെൺകുട്ടിക്ക് ഈ ജീവിതകാലത്ത് ലഭിക്കുന്ന ഏറ്റവും വലിയ പദവിയും പ്രത്യേകതയുമാണ്. ഞാൻ ലക്ഷ്മണ്‍ സാറിനോട് പറയുകയായിരുന്നു, ഇതിനുശേഷം, അഭിനയത്തില്‍ നിന്നും വിരമിക്കുന്നത് പോലും സന്തോഷമാണെന്ന്. ഞാൻ കരയുന്ന ആളല്ല, പക്ഷേ ഈ ട്രെയിലർ എന്നെ കരയിപ്പിച്ചു. വിക്കി ദൈവത്തെപ്പോലെയാണ്, അവൻ ഛാവയാണ്.” രശ്മിക ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ പറഞ്ഞു.

മഡോക്ക് ഫിലിംസിന്‍റെ ബാനറിൽ സ്ട്രീ 2 നിർമ്മാതാവ് ദിനേശ് വിജനാണ് ഛാവ നിർമ്മിക്കുന്നത്. ഇതിഹാസ മറാത്ത യോദ്ധാവ് ഛത്രപതി സംഭാജി മഹാരാജായി വിക്കി എത്തുന്ന ചിത്രം ​ഗംഭീര ദൃശ്യ വിരുന്നാകും പ്രേക്ഷകന് സമ്മാനിക്കുക എന്നാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലർ നൽകുന്ന സൂചന. ഫെബ്രുവരി 14 നു ചിത്രം തിയേറ്ററുകളിലെത്തും.

 

 

Leave a Reply

Your email address will not be published. Required fields are marked *