Your Image Description Your Image Description

മുംബൈ: റിയല്‍ എസ്റ്റേറ്റ് രംഗത്ത് നാലുവര്‍ഷം കൊണ്ട് അമിതാഭ് ബച്ചന് കിട്ടിയത് 168 ശതമാനം റിട്ടേണ്‍. മുംബൈയിലെ ഓഷിവാരയിലെ ആഡംബര കെട്ടിടമാണ് 83 കോടി രൂപക്ക് അമിതാഭ് ബച്ചന്‍ വിറ്റത്. നഗരത്തിലെ ഏറ്റവും ലാഭകരമായ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ ഒന്നുകൂടെയായി മാറി ബിഗ്ബിയുടെ ഈ പ്രോപ്പര്‍ട്ടി ഡീല്‍. ഒരു പ്രോപ്ടെക് പ്ലാറ്റ്ഫോമായ സ്‌ക്വയര്‍ യാര്‍ഡ്സിന്റെ പ്രോപ്പര്‍ട്ടി രജിസ്‌ട്രേഷന്‍ രേഖകള്‍ പ്രകാരം 2021 ഏപ്രിലില്‍ ബച്ചന്‍ 31 കോടി രൂപക്കാണ് ഈ അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കിയത്. മൂന്ന് വര്‍ഷത്തിനുള്ളില്‍, മുംബൈയിലെ റിയല്‍ എസ്റ്റേറ്റ് വിപണിയുടെ മൂല്യത്തിലുണ്ടായ മാറ്റം കൂടെയാണ് ഉയര്‍ന്ന ലാഭം പ്രതിഫലിപ്പിക്കുന്നത്. ലക്ഷ്വറി പ്രോജക്റ്റാണിത്. ക്രിസ്റ്റല്‍ ഗ്രൂപ്പിന്റെ പ്രീമിയം പ്രോജക്റ്റായ ദി അറ്റ്‌ലാന്റിസിലാണ് പ്രോപ്പര്‍ട്ടി. 2021 നവംബറില്‍ നടി കൃതി സനോണിന് 10 ലക്ഷം രൂപ പ്രതിമാസ വാടകയ്ക്ക് ഈ അപ്പാര്‍ട്ട്‌മെന്റ് നല്‍കിയിരുന്നു. 60 ലക്ഷം രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി ലഭിച്ചത്. മുംബൈയിലെ ആഡംബര റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ ഇത്തരം പ്രോപ്പര്‍ട്ടികള്‍ക്ക് ഉയര്‍ന്ന റെന്റല്‍ ഡിമാന്‍ഡുമുണ്ട്. മുംബൈ മെട്രോപൊളിറ്റന്‍ മേഖലയില്‍ ബച്ചന്‍ കുടുംബത്തിന് വലിയ നിക്ഷേപമുണ്ട്. 2024-ല്‍ അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും റിയല്‍ എസ്റ്റേറ്റ് രംഗത്ത് 100 കോടി രൂപയിലധികം നിക്ഷേപം നടത്തിയിട്ടുണ്ട്. 2020 മുതല്‍ 219 കോടി രൂപയിലേറെയാണ് നിക്ഷേപം.

Leave a Reply

Your email address will not be published. Required fields are marked *