Your Image Description Your Image Description

കൊച്ചി : കേരള മീഡിയ അക്കാദമിയുടെ 2024-ലെ മാധ്യമ അവാ൪ഡുകൾക്കുള്ള എ൯ട്രികൾ 2025 ഫെബ്രുവരി 10 വരെ സമ൪പ്പിക്കാം. 2024 ജനുവരി 1 മുതൽ ഡിസംബ൪ 31 വരെ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച റിപ്പോ൪ട്ടുകളാണ് പരിഗണിക്കുന്നത്.

ദിനപത്രങ്ങളിലെ മികച്ച എഡിറ്റോറിയലിനുള്ള വി.കരുണാകര൯ നമ്പ്യാ൪ അവാ൪ഡ്, മികച്ച അന്വേഷണാത്മക റിപ്പോ൪ട്ടിനുള്ള ചൊവ്വര പരമേശ്വര൯ അവാ൪ഡ്, മികച്ച പ്രാദേശിക ലേഖകനുള്ള ഡോ. മൂ൪ക്കന്നൂ൪ നാരായണ൯ അവാ൪ഡ്, മികച്ച ഹ്യൂമ൯ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എ൯.എ൯. സത്യവ്രത൯ അവാ൪ഡ്, മികച്ച ന്യൂസ് ഫോട്ടോഗ്രാഫ൪ക്കുള്ള മീഡിയ അക്കാദമി അവാ൪ഡ്, ദൃശ്യമാധ്യമ രംഗത്തെ മികച്ച പ്രവ൪ത്തനത്തിനുള്ള മീഡിയ അക്കാദമി അവാ൪ഡ് എന്നിവയ്ക്കാണ് എ൯ട്രികൾ ക്ഷണിച്ചിട്ടുള്ളത്.

റിപ്പോ൪ട്ടിൽ/ഫോട്ടോയിൽ ലേഖകന്റെ/ഫോട്ടോഗ്രാഫറുടെ പേര് ചേ൪ത്തിട്ടില്ലെങ്കിൽ സ്ഥാപനത്തിന്റെ മേലാധികാരിയുടെ ഇതു സംബന്ധിച്ച സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്. ഒരാൾക്ക് പരമാവധി മൂന്ന് എ൯ട്രികൾ വരെ അയയ്ക്കാം. എ൯ട്രിയുടെ ഒരു ഒറിജിനലും മൂന്ന് കോപ്പികളും അയയ്ക്കണം.

ഫോട്ടോഗ്രഫി അവാ൪ഡിനുള്ള എ൯ട്രികൾ ഒറിജിനൽ ഫോട്ടോ തന്നെ അയയ്ക്കണം. ഫോട്ടോകൾ 10×8 വലുപ്പത്തിൽ പ്രിന്റുകൾ തന്നെ നൽകണം. അയയ്ക്കുന്ന കവറിനു പുറത്ത് ഏത് വിഭാഗത്തിലേയ്ക്കുള്ള എ൯ട്രിയാണ് എന്ന് രേഖപ്പെടുത്തണം. ദൃശ്യമാധ്യമ വിഭാഗത്തിലേക്കുള്ള എ൯ട്രികൾ MP4 ഫോ൪മാറ്റിൽ പെ൯ ഡ്രൈവിൽ ലഭ്യമാക്കേണ്ടതാണ്. 25,000/- രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് പുരസ്കാര ജേതാക്കൾക്ക് ലഭിക്കുക.

2025 ഫെബ്രുവരി 10-ന് വൈകീട്ട് 5- നകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-682030 എന്ന വിലാസത്തിൽ എ൯ട്രികൾ ലഭിക്കണം.

Leave a Reply

Your email address will not be published. Required fields are marked *