Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: ഒ​രു വി​ഭാ​ഗം സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും അ​ധ്യാ​പ​ക​രും ന​ട​ത്തു​ന്ന പ​ണി​മു​ട​ക്ക് തുടരുകയാണ്. ഭ​ര​ണ​മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യ സി​പി​ഐ​യു​ടെ സ​ർ​വീ​സ് സം​ഘ​ട​ന​യാ​യ ജോ​യി​ന്‍റ് കൗ​ൺ​സി​ലും കോ​ൺ​ഗ്ര​സി​ന്‍റെ നേൃ​ത്വ​ത്തി​ലു​ള്ള സ​ർ​വീ​സ് സം​ഘ​ട​ന​ക​ളു​മാ​ണ് പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന​ത്.

കോ​ൺ​ഗ്ര​സ് അ​നു​കൂ​ല സം​ഘ​ട​ന​യാ​യ സെ​റ്റോ​യും സി​പി​ഐ അ​നു​കൂ​ല സം​ഘ​ട​യാ​യ അധ്യാപ​ക സ​ർ​വീ​സ് സം​ഘ​ട​ന സ​മ​ര​സ​മി​തി​യു​മാ​ണ് പ്ര​ധാ​ന​മാ​യും പ​ണി​മു​ട​ക്കു​ന്ന​ത്.

എ​റ​ണാ​കു​ള​ത്തും വ​യ​നാ​ട്ടി​ലും ക​ള​ക്ട​റേ​റ്റു​ക​ൾ​ക്ക് പോ​ലീ​സ് സം​ര​ക്ഷ​ണ​മൊ​രു​ക്കി. കൊ​ല്ല​ത്ത് സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്കി​ന്‍റെ ഭാ​ഗ​മാ​യി ജോ​യി​ന്‍റ് കൗ​ൺ​സി​ൽ നി​ർ​മി​ച്ച പ​ന്ത​ൽ പൊ​ലീ​സ് പൊ​ളി​പ്പി​ച്ചു. കൊ​ല്ലം ക​ള​ക്ട​റേ​റ്റ് പ്ര​ധാ​ന ക​വാ​ട​ത്തി​ന് എ​തി​ർ​വ​ശ​ത്താ​ണ് പ​ന്ത​ൽ ഒ​രു​ക്കി​യ​ത്.

ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​ന്ത​ൽ പൊ​ളി​ക്കു​ന്ന​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം. അ​തേ​സ​മ​യം സ​മ​രം ത​ക​ർ​ക്കാ​ൻ ഉ​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പോ​ലീ​സ് ന​ട​പ​ടി​യെ​ന്നും ജോ​യി​ന്‍റ് കൗ​ൺ​സി​ൽ ആ​രോ​പി​ച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *