Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത​മാ​യി ഭൂ​മി സ്വ​ന്ത​മാ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ പി.​വി.​അ​ൻ​വ​റിനെതിരെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ആ​ഭ്യ​ന്ത​ര അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ഉ​ത്ത​ര​വി​ട്ടു. ആ​ലു​വ​യി​ൽ 11ഏ​ക്ക​ർ ഭൂ​മി അ​ന​ധി​കൃ​ത​മാ​യി പോ​ക്കു​വ​ര​വ് ന​ട​ത്തി സ്വ​ന്ത​മാ​ക്കി​യ​തി​ലാ​ണ് അ​ന്വേ​ഷ​ണം.

പാ​ട്ടാ​വ​കാ​ശം മാ​ത്ര​മു​ള​ള ഭൂ​മി കൈ​വ​ശ​പ്പെ​ടു​ത്തി​യെ​ന്ന് പ​രാ​തി. പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ത്തി​യ വി​ജി​ല​ൻ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ർ​ശ ചെ​യ്യു​ക​യാ​യി​രു​ന്നു.വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് ല​ഭി​ച്ച ഉ​ത്ത​ര​വ് തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് യൂ​ണി​റ്റി​ന് കൈ​മാ​റി.സ്പെ​ഷ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ യൂ​ണി​റ്റ് ര​ണ്ടി​നാ​ണ് അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല.

Leave a Reply

Your email address will not be published. Required fields are marked *