Your Image Description Your Image Description

15 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍- ശോഭന കോമ്പോ ഒരുമിക്കുന്ന തരുണ്‍ മൂര്‍ത്തി ചിത്രം ‘തുടരും’ സിനിമയ്ക്കായി വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ 360-മത്തെ സിനമയാണ് ‘തുടരും’. ശോഭനയാണ് ചിത്രത്തിലെ നായിക. ചിത്രം ജനുവരി 30ന് റിലീസ് ചെയ്തേക്കില്ല എന്ന റിപ്പോര്‍ട്ടുകളാണിപ്പോൾ പുറത്ത് വരുന്നത്.

ചിത്രത്തിന്റെ OTT ബിസിനസ് ഉം ആയി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ നീണ്ടു പോയതാണ് കാരണമെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് 27 ന് റിലീസ് ചെയ്യുന്ന എമ്പുരാന് ശേഷമേ ‘തുടരും’ റിലീസ് ഉണ്ടാകൂ എന്നാണ് അറിയാന്‍ സാധിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷണല്‍ മെറ്റീരിയല്‍സ് ആയി നിലവില്‍ പോസ്റ്ററുകള്‍ മാത്രമാണ് എത്തിയിട്ടുള്ളത്.

‘തുടരും’ തിയറ്ററുകളിലെത്തണം എന്നത് ഏറ്റവും ആഗ്രഹിക്കുന്നത് താന്‍ ആണ്. എന്നാല്‍ എല്ലാ മലയാള സിനിമകളെയും പോലെ തുടരും എന്ന ചിത്രത്തിനും ബിസിനസ് സംബന്ധിയായ ചില ആശയകുസപ്പങ്ങള്‍ ഉണ്ട്. അത് പരിഹരിച്ചു കഴ്ഞ്ഞു റിലീസ് ചെയ്യും എന്ന് പ്രൊഡ്യൂസറും താനും ചേര്‍ന്നെടുത്ത തീരുമാനമാണ്, തരുണ്‍ മൂര്‍ത്തി പറഞ്ഞു. ജനുവരി 30 ന് ഇറക്കണമെന്ന ആഗ്രഹത്തോടെ തന്നെയാണ് ചിത്രത്തിന്റെ ടീസര്‍ സെന്‍സറിങ് അടക്കം നടത്തിയിട്ടുള്ളത്, പക്ഷെ നിഭാഗ്യവശാല്‍ അതിനു കഴിയില്ല, സത്യാവസ്ഥ അറിയാതെ തന്റെ ഫേസ്ബുക്ക് പേജില്‍ വന്ന് തനിക്കും കുടുംബത്തിനും എതിരെ മോശം കമന്റുകള്‍ വരുമ്പോള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്, തരുണ്‍ മൂര്‍ത്തി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *