Your Image Description Your Image Description

പയ്യന്നൂര്‍: യൂണിറ്റ് സെക്രട്ടറിയെ മർദിച്ച് എസ്എഫ്‌ഐ ഏരിയാ നേതാക്കൾ. കോളജ് യൂണിയന്‍ ഫണ്ടില്‍ നിന്ന് ഒരു ഭാഗം നല്‍കാത്തതിനെ തുടര്‍ന്നാണ് മർദിച്ചത്. കഴിഞ്ഞ ദിവസം പയ്യന്നൂര്‍ നെസ്റ്റ് കോളജിലാണ് സംഭവം നടന്നത്. യൂണിറ്റ് സെക്രട്ടറി അക്ഷയ് മോഹനാണ് ഏരിയാ കമ്മിറ്റി നേതാക്കളുടെ മര്‍ദ്ദനമേറ്റത്.

കോളജ് യൂണിയന്‍ ഫണ്ടില്‍ നിന്നും ഒരു ഭാഗം ഏരിയാ കമ്മിറ്റിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ തയ്യാറാകാത്തതാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് പറയുന്നത്. യൂണിറ്റ് കമ്മിറ്റി യോഗത്തില്‍ നിന്നും പുറത്തിറക്കിയാണ് യൂണിറ്റ് സെക്രട്ടറിയെ വരാന്തയിലിട്ട് മര്‍ദ്ദിച്ചത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നേതാക്കള്‍ വളഞ്ഞിട്ട് മര്‍ദിച്ചെന്നുമാണ് ആരോപണം.

അക്ഷയ് മോഹനെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. കോളജ് ചെയര്‍മാന് നേരെയും എസ്എഫ്ഐ നേതാക്കളുടെ കയ്യേറ്റമുണ്ടായെന്ന് പരാതിയുണ്ട്. അതേസമയം മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ഉള്‍പ്പടെ പുറത്തുവന്നതോടെ വിഷയം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയാണ് സിപിഎം നേതൃത്വം.

Leave a Reply

Your email address will not be published. Required fields are marked *