Your Image Description Your Image Description

ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്മാറുകയാണെന്ന അമേരിക്കയുടെ പ്രഖ്യാപനത്തിന് പിന്നാലെ സംഘടനയ്ക്ക് ശക്തമായ പിന്തുണ നല്‍കുമെന്നറിയിച്ച് ചൈന രംഗത്ത്. ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്മാറാന്‍ എക്സിക്യൂട്ടീവ് ഉത്തരവില്‍ ഡോണള്‍ഡ് ട്രംപ് ഒപ്പുവെച്ചതിന് പിന്നാലെയാണ് ചൈന ലോകാരോഗ്യ സംഘടനയെ പിന്തുണയ്ക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ പങ്ക് ശക്തിപ്പെടുത്തുക മാത്രമാണ് ചെയ്യേണ്ടതെന്നും ദുര്‍ബലപ്പെടുത്തുകയല്ല വേണ്ടതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുന്‍ പറയുന്നു.
ലോകാരോഗ്യ സംഘടനയെ അതിന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ പിന്തുണയ്ക്കുമെന്നും ഒപ്പം ആരോഗ്യകരമായ സമൂഹം കെട്ടിപ്പടുക്കുന്നതിനായി പ്രവര്‍ത്തിക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് പ്രതികരിച്ചു.

അതേസമയം, ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്‍മാറിയതോടെ സംഘടനയ്ക്ക് ഇനി മുതല്‍ സാമ്പത്തിക സഹായം നല്‍കില്ലെന്നും അമേരിക്ക അറിയിച്ചിട്ടുണ്ട്. കോവിഡിനെയും മറ്റു ആരോഗ്യ പ്രതിസന്ധികളെയും ലോകാരോഗ്യ സംഘടന തെറ്റായി കൈകാര്യം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്ക സംഘടനയില്‍ നിന്ന് പിന്‍മാറിയത്.

Leave a Reply

Your email address will not be published. Required fields are marked *