Your Image Description Your Image Description

വ​ണ്ടി​പ്പെ​രി​യാ​ർ: പ​ക​ൽസ​മ​യ​ങ്ങ​ളി​ൽ ആ​ളി​ല്ലാ​ത്ത വീ​ടു​ക​ളി​ൽ നി​ന്നു മോ​ഷ​ണം ന​ട​ത്തു​ന്ന കള്ളനെ പിടികൂടി. വ​ണ്ടി​പ്പെ​രി​യാ​ർ കീ​രി​ക്ക​ര സ്വ​ദേ​ശി മ​ഹേ​ന്ദ്ര​ൻ (24) ആ​ണ് അറസ്റ്റിലായത്.

കു​മ​ളി ചോ​റ്റു​പ​റ​യി​ൽ ശ​ര​ണ്യ​ഭ​വ​ൻ ര​വി -പ​ശു​പ​തി ദ​മ്പ​തി​ക​ളു​ടെ വീ​ട്ടി​ൽ​ നി​ന്ന് ഏ​ഴ​ര പ​വ​ൻ സ്വ​ർ​ണ​വും ഒ​രു ല​ക്ഷം രൂ​പ​യും മോ​ഷ​ണംപോ​യ കേ​സി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​മ​ളി മു​രു​ക്ക​ടി ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​നി​ടെ പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ളു​ടെ വീ​ട്ടി​ൽനി​ന്നു മൂ​ന്നു പ​വ​ൻ സ്വ​ർ​ണ​വും 27,000 രൂ​പ​യും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. വ​ണ്ടി​പ്പെ​രി​യാ​ർ ഗോ​ൾ​ഡ് മാ​ർ​ക്ക​റ്റി​ലെ ര​ണ്ട് സ്വ​ർ​ണപ്പ​ണ​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഇ​യാ​ൾ പ​ണ​യംവച്ചി​രു​ന്ന സ്വ​ർ​ണ​വും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ചോ​റ്റു​പാ​റ​യി​ലെ വീ​ട്ടി​ൽനി​ന്നു കാ​ണാ​താ​യ സ്വ​ർ​ണം ആ​ണെ​ന്ന് ഉ​ട​മ സ്ഥി​രീ​ക​രി​ച്ചു.

ഇയാൾ ത​ന്നെ​യാ​ണ് ക​ഴി​ഞ്ഞ ആ​റു​മാ​സം മു​ൻ​പ് ചു​ര​ക്കു​ളം എ​സ്റ്റേ​റ്റി​ന്‍റെ അ​യ്യ​പ്പ​ൻ​കോ​വി​ൽ ഡി​വി​ഷ​നി​ൽ എ​സ്റ്റേ​റ്റ് സൂ​പ്പ​ർ​വൈ​സ​റു​ടെ കോ​ട്ടേ​ഴ്സ് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്നും പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *