Your Image Description Your Image Description

നിവിൻ പോളിയുടെ തിരിച്ചുവരവിനായി പ്രേക്ഷകർ കാത്തിരിക്കുന്ന പുതിയ ചിത്രമാണ് ‘ഏഴ് കടല്‍ ഏഴ് മലൈ’. അഞ്ജലി നായികാ വേഷത്തില്‍ എത്തുന്ന ഈ ചിത്രത്തില്‍ പ്രശസ്ത നടന്‍ സൂരിയും ഒരു നിര്‍ണ്ണായക വേഷം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

സംവിധാനം റാം,
വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചി നിര്‍മ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന് യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം പകരുന്നത്. അന്താരാഷ്ട്ര ചലച്ചിത്രമേളയായ റോട്ടര്‍ഡാമില്‍ ബിഗ് സ്‌ക്രീന്‍ കോമ്പറ്റീഷന്‍ എന്ന മത്സരവിഭാഗത്തിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട സിനിമയാണ് ‘ഏഴ് കടല്‍ ഏഴ് മലൈ’. സിനിമ 2021 ഒക്ടോബറിലാണ് ചിത്രീകരണം ആരംഭിച്ചത്.

ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് എന്‍ കെ ഏകാംബരം, എഡിറ്റ് ചെയ്തത് മദി വി എസ് എന്നിവരാണ്. ബോളിവുഡ് സിനിമകളില്‍ പ്രവര്‍ത്തിച്ച ചന്ദ്രകാന്ത് സോനവാനെ വസ്ത്രാലങ്കാരം നിര്‍വഹിച്ചപ്പോള്‍, ദേശീയ അവാര്‍ഡ് ജേതാവ് പട്ടണം റഷീദ് ആണ് ഇതിന്റെ മേക്കപ്പ് നിര്‍വഹിച്ചത്. സ്റ്റണ്ട് സില്‍വയാണ് ഇതിനു വേണ്ടി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഈ ചിത്രത്തിന് വേണ്ടി നൃത്ത സംവിധാനം നിര്‍വഹിച്ചത് സാന്‍ഡിയാണ്.

Leave a Reply

Your email address will not be published. Required fields are marked *