Your Image Description Your Image Description

ഗൂഗിൾ റിസർച്ച് സ്കോളർ പ്രോഗ്രാമിലേക്ക് കോളജ് അധ്യാപകർക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രൊഫസർമാരുടെ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിന്, സർവകലാശാലകൾക്കാണ് സഹായംനൽകുന്നത്. അൽഗരിതംസ് ആൻഡ് ഓപ്റ്റിമൈസേഷൻ, അപ്ലൈഡ് സയൻസസ്, ഹെൽത്ത് റിസർച്ച്, ഹ്യൂമൺ- കംപ്യൂട്ടർ ഇന്ററാക്‌ഷൻ, മെഷീൻ ലേണിങ്, മെഷീൻ പെർസെപ്ഷൻ, നാച്വറൽ ലാംഗ്വേജ് പ്രോസസിങ്, നെറ്റ് വർക്കിങ്, പ്രൈവസി സേഫ്റ്റി ആൻഡ് സെക്യൂരിറ്റി, ക്വാണ്ടം കംപ്യൂട്ടിങ്, സോഫ്റ്റ്‌വേർ എൻജിനിയറിങ് ആൻഡ് പ്രോഗ്രാമിങ് ലാംഗ്വേജ്, സിസ്റ്റംസ് എന്നിവയിൽ ഏതെങ്കിലുമായിരിക്കണം ​ഗവേഷണ മേഖല. ഗൂഗിളിന് പ്രസക്തിയുള്ള മേഖലകളിൽ ഗവേഷണങ്ങൾ നടത്തുന്ന ‘ഏർളി കരിയർ പ്രൊഫസർമാർക്ക്’ പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഗൂഗിൾ റിസർച്ച് സ്കോളർ പ്രോഗ്രാം നടപ്പാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *