Your Image Description Your Image Description

ഡല്‍ഹി:അസമത്വത്തിന് എതിരായ മുന്നേറ്റത്തിന് വെള്ള ടീഷര്‍ട്ട് ധരിച്ചുള്ള പ്രചാരണത്തിന് ആഹ്വാനം നല്‍കി കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധി. രാജ്യത്തെ യുവാക്കളും തൊഴിലാളികളും വെള്ള ടീഷര്‍ട്ട് ധരിച്ച് അസമത്വത്തിന് എതിരായ മുന്നേറ്റത്തില്‍ പങ്കു ചേരണം. സര്‍ക്കാര്‍ ചില വ്യവസായികളെ മാത്രം സഹായിക്കുന്നതിന് എതിരെ വെള്ള ടീഷര്‍ട്ട് ധരിച്ച് പ്രതിഷേധിക്കണം. പ്രചാരത്തില്‍ പങ്കു ചേരാനായി വെബ്‌സൈറ്റും തയാറാക്കിയിട്ടുണ്ട്. പരമാവധി ആളുകള്‍ വെള്ള ടീഷര്‍ട്ട് ധരിച്ച് സഹകരിക്കണമെന്നും രാഹുല്‍ ഗാന്ധി അഭ്യര്‍ത്ഥിച്ചു.

അതെസമയം, രാഹുല്‍ ഗാന്ധിയുടെ ഭരണകൂടത്തിനെതിരായി പോരാടുകയാണെന്ന പരാമര്‍ശത്തിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. രാഹുലിന്റെ പരാമര്‍ശം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പരാതിയില്‍ പറയുന്നുണ്ട്. തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതിലുള്ള നിരാശയാണ് രാഹുല്‍ പങ്കുവയെക്കുന്നതെന്നും എന്നാല്‍ ഭരണകൂടത്തിനെതിരെയുള്ള യുദ്ധപ്രഖ്യാപനമാണിതെന്നും പരാതിയിലുണ്ട്. അസമിലാണ് വിവാദ പരാമര്‍ശത്തിനെതിരെ എഫ് ഐ ആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. മോന്‍ജിത് ചോട്യ എന്നയാളുടെ പരാതിയിലാണ് കേസ്. ഗുവാഹതിയിലുള്ള പാന്‍ ബസാര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 152, 197(1) വകുപ്പുകളാണ് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *