Your Image Description Your Image Description

ഭാരത് മൊബിലിറ്റി എക്സ്​പോയിലൂടെയാണ് ഇന്ത്യൻ വിപണിയിലേക്ക് എത്തി ഹ്യൂണ്ടായ് ക്രേറ്റയുടെ ഇലക്ട്രിക് വകഭേദം.17.99 ലക്ഷം രൂപയിലാണ് ഇലക്ട്രിക് ക്രേറ്റയു​ടെ വില തുടങ്ങുന്നത്. എക്സിക്യൂട്ടീവ്, സ്മാർട്ട്, പ്രീമിയം, എക്സ്‍ലൻസ് തുടങ്ങിയ നാല് വകഭേദങ്ങളിൽ ഇലക്ട്രിക് ക്രേറ്റ ലഭ്യമാകും. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളും ക്രേറ്റക്ക് ഉണ്ട്. 73,000 രൂപ ചാർജറിന് അധികമായി നൽകേണ്ടി വരും. ഇലക്ട്രിക് വാഹനങ്ങളുടെ ഡിസൈൻ തന്നെയാണ് ക്രേറ്റയും പിന്തുടരുന്നത്. ക്ലോസ്ഡ് ഗ്രില്ലും ചാർജിങ് പോർട്ടുമാണ് മുൻവശത്തെ സവിശേഷത. ലോഗോക്ക് അടിയിലാണ് ചർജിങ് പോർട്ട് വരുന്നത്. സ്റ്റാർട്ടായാൽ ഓപ്പൺ ആകുന്ന ആക്ടീവ് എയർവെന്റുകൾ 17 ഇഞ്ച് അലോയ് വീലുകൾ എന്നിവയാണ് മറ്റ് പ്രത്യേകതകൾ.10.25 ഇഞ്ച് വലിപ്പുമുള്ള രണ്ട് സ്ക്രീനുകളാണ് വാഹനത്തിനുള്ളിലെ പ്രധാന പ്രത്യേകത.

ത്രീ സ്​പോക്ക് സ്റ്റിയറിങ് വീൽ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് സംവിധാനമുള്ള സീറ്റ് എന്നിവയും ഇലക്ട്രിക് ക്രേറ്റയുടെ പ്രത്യേകതകളാണ്. സിംഗിള്‍ പെഡല്‍ ഡ്രൈവിങും വെഹിക്കിള്‍ ടു ലോഡ് ചാര്‍ജിങ് സൗകര്യവും ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റത്തിന് വോയ്‌സ് കമാന്‍ഡും ഹ്യുണ്ടേയ്‌യുടെ ബ്ലൂ ലിങ്ക് ഇന്‍ കാര്‍ കണക്ടിവിറ്റിയുമാണ് മറ്റു പ്രധാന ഇന്റീരിയര്‍ ഫീച്ചറുകള്‍. 390 കിലോമീറ്റര്‍ റേഞ്ചുള്ള 42kWh ബാറ്ററിയും, 473 കിലോമീറ്റര്‍ റേഞ്ചുള്ള 51.4kWh ബാറ്ററിയുമാണ് ക്രേറ്റയിൽ. റേഞ്ച് കുറഞ്ഞ മോഡലിൽ 135എച്ച്പി മോട്ടോറും ഉയർന്ന മോഡലില്‍ 171എച്ച്പി മോട്ടോറുമാണ് നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *