Your Image Description Your Image Description

ഹരി ഹര വീരമല്ലു എന്ന ചിത്രത്തിലെ ‘കേള്‍ക്കണം ഗുരുവേ’ എന്ന ഗാനം പുറത്ത്. മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ ഈ ഗാനത്തിന്റെ രചനയും മരഗദമണി സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. നൂറ്റാണ്ടിലെ മുഗള്‍ കാലഘട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്.

‘കേള്‍ക്കണം ഗുരുവേ ‘ എന്ന ഗാനം ഒരു വനത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രത്തിലെ ഒരു നിര്‍ണായക നിമിഷത്തിലൂടെയാണ് കടന്നുപോകുന്നത്. പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രം തന്റെ കൂട്ടാളികളോടൊപ്പം ഒരു സാഹസിക യാത്ര ആരംഭിക്കുകയും ഒരു വലിയ വെല്ലുവിളിയെ നേരിടുകയും ചെയ്യുന്നു.

ജ്യോതി കൃഷ്ണയും കൃഷ് ജഗര്‍ലമുടിയും സംവിധാനം ചെയ്ത് മെഗാ സൂര്യ പ്രൊഡക്ഷന്‍ ബാനറില്‍ എ. ദയാകര്‍ റാവു നിര്‍മ്മിച്ച ഹരി ഹര വീരമല്ലു, ഔറംഗസേബിന്റെ കീഴിലുള്ള മുഗള്‍ സാമ്രാജ്യകാലത്തെ സാഹസികതയുടെ ഒരു ഇതിഹാസ കഥയാണ്. ഡച്ചുകാരും പോര്‍ച്ചുഗീസുകാരും പോലുള്ള വിദേശ ശക്തികള്‍ രാജ്യത്തിന്റെ സമ്പത്ത് ചൂഷണം ചെയ്ത കാലഘട്ടത്തിലെ ഇന്ത്യയുടെ സങ്കീര്‍ണ്ണമായ സാമൂഹിക-സാമ്പത്തിക ഭൂപ്രകൃതിയെയാണ് ചിത്രം ചിത്രീകരിക്കുന്നത്.

പവന്‍ കല്യാണിന്റെ സ്വരം എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് മലയാളത്തിലും പ്രേക്ഷകരിലേക്കെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
നിധി അഗര്‍വാള്‍, ബോബി ഡിയോള്‍, നാസര്‍ എന്നിവരുള്‍പ്പെടെയുള്ള ഒരു മികച്ച അഭിനേതാക്കളുടെ സാന്നിധ്യം ഈ ചിത്രത്തിനുണ്ട്, രഘു ബാബു, സുബ്ബരാജു, സുനില്‍, തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലെ മറ്റു പ്രധാന റോളുകളിലെത്തുന്നു. മനോജ് പരമഹംസ, ജ്ഞാനശേഖര്‍ വി.എസ് എന്നിവരുടെ ഛായാഗ്രഹണവും തോട്ട തരണിയുടെ പ്രൊഡക്ഷന്‍ ഡിസൈനും ഹരി ഹര വീരമല്ലു, ദൃശ്യപരവും വൈകാരികവുമായ ഒരു കാഴ്ച വാഗ്ദാനം ചെയ്യുന്നു. പി ആര്‍ ഓ- പ്രതീഷ് ശേഖര്‍.

Leave a Reply

Your email address will not be published. Required fields are marked *