Your Image Description Your Image Description

പെട്ടെന്ന് പണത്തിനൊരാവശ്യം വന്നാൽ പണ്ടൊക്കെ ആരോടെങ്കിലും കടം ചോദിക്കാറാണ് പതിവ്. എന്നാൽഇന്ന് പണത്തിന് ഒരു ആവശ്യം വന്നാൽ ലോൺ ആപ്പുകളെയാണ് പലരും ആശ്രയിക്കാറ്. നിരവധി ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഇപ്പോൾ ഉപഭോക്താക്കൾക്ക് അതിവേഗം ലോണുകൾ നൽകാറുണ്ട്. അതുകൊണ്ട് ഇത്തരം ലോണുകളെ ഈസി ലോൺ എന്ന് പറയാം. എന്നാൽ എല്ലാ ലോണുകളും അത്ര ഈസി അല്ല. ഒന്ന് ശ്രദ്ധിച്ചില്ലെങ്കിൽ പല ലോൺ ആപ്പുകളും ഉപഭോക്താക്കൾക്ക് ഇട്ട് പണിയും കൊടുക്കാറുണ്ട്. പലർക്കും ലോണുകൾക്ക് പിന്നിലെ തട്ടിപ്പുകളെ കുറിച്ചറിയില്ല…

അശ്രദ്ധ വന്നാൽ കെണി ഉറപ്പ്

പെട്ടെന്ന് ലഭിക്കുന്ന ലോണുകൾക്കെല്ലാം അമിത പലിശ നൽകേണ്ടി വരുമെന്നതാണ് ഇത്തരം ഈസി ലോണുകളുടെ പ്രത്യേകത. പലപ്പോഴും വാർഷിക പലിശയ്ക്ക് പകരം പ്രതിമാസ പലിശയായിരിക്കും പറയുക. അതുപോലെ പലതരം ഹിഡൻ ചാർജുകളും ഇതിനിടിയിലുണ്ടാകും. തിരിച്ചടയ്ക്കാനുള്ള കാലാവധി വളരെ കുറവായിരിക്കും. ലോൺതിരിച്ചടവ് മുടങ്ങിയാൽ ലോൺ എടുത്തവർക്ക് ഭീഷണി ഉൾപ്പെടെ പലതും നേരിടേണ്ടി വന്നേക്കാം. അതായത് ഈ ലോണുകളുടെ ഏറ്റവും വലിയ പ്രശ്നം എന്തെന്നാൽ പണം തിരിച്ചുപിടിക്കാൻ എന്തുമാർഗങ്ങളും ഇത്തരം പ്ലാറ്റ്ഫോമുകൾ സ്വീകരിക്കും എന്നതാണ്. എന്നാൽ പണിയറിയുന്ന ഉപഭോക്താക്കൾ ലോൺ ആപ്പിനും തിരിച്ച് പണി കൊടുക്കാറുണ്ട്. അതുപോലെ മാർക്കറ്റിങ് തന്ത്രവും പെട്ടെന്ന് ലക്ഷ്യം നേടാനുള്ള ആഗ്രഹവുമൊക്കെ പലരും വായ്പാതട്ടിപ്പിൽ വീഴാനുള്ള കാരണങ്ങളാണ്.

ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

പ്ലാറ്റ്ഫോമിന് നിയമപരമായ അംഗീകാരമുണ്ടോ എന്ന് നോക്കുക
അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്നു തന്നെ ലോണെടുക്കാൻ ശ്രമിക്കുക
ലോണെടുക്കും മുമ്പ് നിബന്ധനകൾ കൃത്യമായി വായിക്കുക
വിവിധ പ്ലാറ്റ്ഫോമുകളുടെ പലിശ നിരക്കും നിബന്ധനകളും താരതമ്യം ചെയ്യാം
ഫോൺ പോലുള്ള ഗാഡ്ജറ്റ് വാങ്ങാനും യാത്രകൾക്കും ലോൺ എടുക്കാതിരിക്കുക
ഒരു എമർജൻസി ഫണ്ട് സ്വരുക്കൂട്ടുക

Leave a Reply

Your email address will not be published. Required fields are marked *