Your Image Description Your Image Description

പുതുതായി ഒന്നും സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ പരീക്ഷിക്കുന്നില്ലെന്ന് ബോളിവുഡ് സംവിധായകന്‍ രാകേഷ് റോഷന്‍. സൗത്തില്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ വളരെ റിയലിസ്റ്റിക്ക് ഒക്കെയാണ്, എന്നാല്‍ ഇപ്പോഴും പഴഞ്ചന്‍ സമ്പ്രദായങ്ങള്‍ ആയ ഗാനരംഗങ്ങള്‍ കൊണ്ടും ചടുല സംഭാഷണങ്ങള്‍ കൊണ്ടും ആണ് പിടിച്ചു നില്‍ക്കുന്നത്. അല്ലാതെ യാതൊരു പുരോഗമനവും ഇല്ല സാങ്കേതിക വശം മെച്ചപ്പെടുന്നുണ്ടെന്നല്ലാതെ തിരക്കഥ നോക്കിയാല്‍ എല്ലാം പഴയ ഫോര്‍മുല തന്നെയാണ്, കച്ചവട സിനിമ വ്യവസായത്തില്‍ വഴിത്തിരിവെന്ന് ചൂണ്ടിക്കാണിക്കാന്‍ ഒരു സിനിമ അവര്‍ക്കില്ല എന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ സംവിധാനം ചെയ്ത കഹോഡ പയര്‍ ഹേ വമ്പന്‍ വിജയമായിട്ടും അത് ഞാന്‍ ആവര്‍ത്തിക്കില്ല പിന്നെ കോയ് മില്‍ ഗയ എന്ന ഏലിയന്‍ ചിത്രവും അതിനു ശേഷം കൃഷ് എന്ന സൂപ്പര്‍ഹീറോ ചിത്രവുമാണ് ചെയ്തത്. സൗത്ത് ഇന്ത്യയിലൊന്നും അങ്ങനെ ആരും റിസ്‌ക് എടുക്കാന്‍ തയാറല്ല’ രാകേഷ് റോഷന്‍ പറയുന്നു. രാകേഷ് റോഷന്റെ സൗത്ത് ഇന്ത്യന്‍ സിനിമകളെക്കുറിച്ചുള്ള പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വിവാദമാകുന്നു.

ഇപ്പോള്‍ രാകേഷ് റോഷന്റെ അഭിപ്രായം പങ്ക് വെക്കുന്ന പോസ്റ്റുകളുടെ കീഴില്‍ സംവിധായകനെതിരെ വിമര്‍ശങ്ങള്‍ ഉയരുകയാണ്. ബോളിവുഡ് പച്ച പിടിക്കാത്ത ഈ അഹങ്കാരം കൊണ്ടാണ്, എന്നും ബോളിവുഡ് സിനിമകള്‍ കൂടുതലും സൃഷ്ടിച്ചിരുന്നത് സൗത്ത് ഇന്ത്യന്‍ സിനിമകളുടെ റീമേക്കുകള്‍ കൊണ്ടാണ്, രാകേഷ് റോഷന്‍ കണ്ടിട്ടുള്ളത് പാന്‍ ഇന്ത്യന്‍ സിനിമകള്‍ മാത്രമാണ്, വേറെയും ഒരുപാട് നല്ല ചിത്രങ്ങള്‍ ഇവിടെ നിര്‍മ്മിക്കപ്പെടുന്നുണ്ട് എന്നൊക്കെയാണ് പലരുടെയും കമന്റ്‌റുകള്‍.

Leave a Reply

Your email address will not be published. Required fields are marked *