Your Image Description Your Image Description

ബോച്ചേ – ഹണി റോസ് ലൈംഗിക അധിക്ഷേപ പരാതിയിൽ സോഷ്യൽ മീഡിയയിൽ നിലപാട് തുറന്നു പറഞ്ഞ് ബിഗ്‌ബോസ് വിജയിയും നടനും സംവിധായകനുമായ അഖിൽ മാരാർ. ഹണി റോസ് എന്ന നടിയെ മോശം പറഞ്ഞതുകൊണ്ടു മാത്രമല്ല ബോബി ചെമ്മണ്ണൂരിനെ പൊലീസ് അറസ്റ്റ് ചെയ്തതെന്നും ബോബി പലപ്പോഴായി നടത്തിയ ആക്ഷേപങ്ങൾ കണക്കിലെടുത്താണ് കോടതി ജാമ്യം നൽകാതിരുന്നതെന്നും അഖിൽ മാരാര്‍ പറയുന്നു.

എഫ്ബി പോസ്റ്റിന്റെ പൂർണ രൂപം..
മലയാളികളെ പമ്പര വിഡ്ഢികളാക്കാം എന്നത് തിരിച്ചറിഞ്ഞ അതി ബുദ്ധിമാന്മാർ നമ്മെ ഭരിക്കുന്നു..
അതിന്റെ ചെറിയൊരു ബുദ്ധി ബിസിനസ്സിൽ പയറ്റാൻ നോക്കിയ ബുദ്ധിമാൻമാരിൽ ഒരാളാണ് ബോബി ചെമ്മണ്ണൂർ….
നിങ്ങളിൽ ചിലർക്ക് ബോബി ചെമ്മണ്ണൂർ ദൈവമാകും.. ചിലർക്കു അവരുടെ അച്ഛനാകും..
നിങ്ങൾക്ക് ബോധം ഉണ്ടെങ്കിൽ മനസിലാക്കാൻ കാര്യങ്ങൾ വ്യക്തമായി ഞാൻ പറഞ്ഞു തരാം…
കുന്തി ദേവി എന്ന് ഹണി റോസിനെ വിളിച്ചത് കൊണ്ട് മാത്രമല്ല ബോചെയെ പോലീസ് അറസ്റ്റ്‌ ചെയ്തതും.. കോടതി ജാമ്യം നൽകാത്തതും…
ബോബി പലപ്പോഴായി നടത്തിയ ആക്ഷേപങ്ങൾ കണക്കിലെടുത്താണ്..
സിനിമ നടിമാരെ ആലോചിച്ചു സ്വയം ഭോഗം ചെയ്യാറുണ്ട്…
ഹണി റോസിനെ നടിയെന്നല്ലേ വിളിച്ചത് വെടി എന്നല്ലല്ലോ…
ഹണിയെ മുന്നിൽ നിർത്തി കളിച്ചു ഫിറ്റ്നസ് നേടാം..
ഹണി ഉദ്ഘാടനത്തിന് വന്നപ്പോൾ കൂടെ കിടന്നോ ഇല്ലയോ എന്ന തെറ്റിദ്ധാരണ നൽകുന്ന പ്രസ്താവനകൾ..
അന്ന രാജനോട് വലിയ സൈസ് കൊടുക്കണം എന്നത് ഉൾപ്പെടെ നിരവധി തവണ അയാൾ നടത്തിയ വാ കൊണ്ടുള്ള വ്യഭിചാരം കേട്ട് ഞെട്ടിയാണ് നിസാരമെന്ന് നിങ്ങൾ കരുതിയ ഈ വിഷയത്തിൽ കോടതി ജാമ്യം നിഷേധിച്ചത്…

ഒരുവന്റെ മനോനില ക്രൂരമാണ് എന്നാണ് എന്റെ വിശ്വാസം.. ആരെയും കാണിക്കാൻ അല്ല മറിച്ചു ഒരുവന്റെ വേദനയിൽ സഹായിക്കാനുള്ള മനസിന്റെ നന്മയാണ് ചാരിറ്റി..

അതേസമയം മറ്റൊരുവന്റെ വേദന വിറ്റ് കാശാക്കാനുള്ള കച്ചവടക്കാരന്റെ മനസിനെ മാർക്കറ്റിങ്‌ എന്ന് പറയും..ബോബിക്ക് മാർക്കറ്റിങ് നന്നായി അറിയാം..
ഒരു ഫെമിനിച്ചികളുടെയും താളത്തിന് തുള്ളുന്ന ഒരാളല്ല ഞാൻ…
എനിക്ക് മുന്നിൽ ഉള്ളത് വിഷയങ്ങൾ മാത്രം.. ശെരിയും തെറ്റും തിരിച്ചറിഞ്ഞു വിഷയത്തിനൊപ്പം നിൽക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *