Your Image Description Your Image Description

ഡൽഹി: ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളം പരിഷ്കരിക്കാനായി എട്ടാം ശമ്പള പരിഷ്കരണ കമ്മീഷന് അനുമതി നൽകി കേന്ദ്ര സർക്കാർ. 50 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഇതിലൂടെ വരുമാനം വർധിക്കും. ഏഴാം ശമ്പള കമ്മീഷന് 2026 വരെ കാലാവധി ബാക്കി നിൽക്കെയാണ് എട്ടാം ശമ്പള കമ്മീഷന് പ്രധാനമന്ത്രി അനുമതി നൽകിയത്. ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്‌ കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് കേന്ദ്രസർക്കാരിന് അനുകൂലമായി മാറിയേക്കാമെന്നും സൂചനയുണ്ട്. കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് വരാനിരിക്കെയാണ് പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്. പുതിയ കമ്മീഷനിൽ ചെയർമാനും രണ്ടു അംഗങ്ങളും ഉണ്ടാകും. സംസ്ഥാനങ്ങളുമായി ചർച്ച നടത്തിയ ശേഷമായിരിക്കും ശമ്പളം പരിഷ്കരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *