Your Image Description Your Image Description

ദുബൈ: ഹാനികരമായ ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയതിനാൽ സംസ്കരിച്ച പെപ്പറോണി ബീഫ് വിപണിയിൽ നിന്ന് യുഎഇ പിൻവലിച്ചു. ലിസ്റ്റീരിയ മോണോസൈറ്റോജെനീസ് ബാക്ടീരിയയുടെ സാന്നിധ്യമാണ് പേപ്പറോണിയിൽ കണ്ടെത്തിയത്. മുൻകരുതൽ നടപടികളുടെ ഭാഗമായി കാലാവസ്ഥ വ്യതിയാന, പരിസ്ഥിതി മന്ത്രാലയമാണ് പെപ്പറോണി ബീഫ് വിപണിയിൽ നിന്ന് പിൻവലിച്ചത്. അതേസമയം, സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയും ഉൽപ്പന്നം പിൻവലിക്കാൻ ഉത്തരവിട്ടിരുന്നു.

ഈ ഉൽപ്പന്നം ഉൽപ്പാദിപ്പിക്കുന്ന കമ്പനിയോട്, ലബോറട്ടറി പരിശോധനകൾ പൂർത്തിയായി സംഭവം പരിശോധിച്ച് ഉറപ്പാക്കുന്നത് വരെ ഇവ യുഎഇ വിപണിയിൽ നിന്ന് പിൻവലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ഈ ഉൽപന്നം കൈവശമുള്ള ഉപഭോക്താക്കളോട് അവ നശിപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *