Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: എ.ഡി.ജി.പി. എം.ആര്‍. അജിതകുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തത തേടി വിജിലന്‍സ് ഡയറക്ടര്‍. കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്ത​ത വേ​ണ​മെ​ന്ന് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ യോ​ഗേ​ഷ് ഗു​പ്ത അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

അന്വേഷണോദ്യോഗസ്ഥന്‍ നേരിട്ട് വരണമെന്നും റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ച രേഖകള്‍ പൂര്‍ണമല്ലെന്നും വിജിലന്‍സ് ഡയറക്ടര്‍ വ്യക്തമാക്കി.തി​രു​വ​ന​ന്ത​പു​രം സ്പെ​ഷ​ൽ ഇ​ൻ​വ​സ്റ്റി​ഗേ​ഷ​ൻ യൂ​ണി​റ്റ് എ​സ്പി​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി ഫ​യ​ലു​മാ​യി നേ​രി​ട്ട് ച​ർ​ച്ച​ക്ക് വ​രാ​നും ഉദ്യോഗസ്ഥർക്ക് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ നി​ർ​ദ്ദേ​ശം ന​ൽ​കി.അ​ജി​ത്കു​മാ​റി​നെ​തി​രെ പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ ന​ട​ത്തി​യ ആ​രോ​പ​ണ​ങ്ങ​ളി​ലാ​ണ് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *