Your Image Description Your Image Description

ലോ​​​​സ് ആ​​​​ഞ്ച​​​​ല​​​​സ്: അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ലോ​​​​സ് ആ​​​​ഞ്ച​​​​ല​​​​സി​​​​ൽ പ​​​​ട​​​​രു​​​​ന്ന കാ​​​​ട്ടു​​​​തീ​​യി​​ൽ മ​​​​ര​​​​ണം പ​​​​ത്താ​​​​യി ഉ​​​​യ​​​​ർ​​​​ന്നു. വീ​​​​ടു​​​​ക​​​​ള​​​​ട​​​​ക്കം 10,000 കെ​​​​ടി​​​​ട​​​​ങ്ങ​​​​ൾ ത​​​​ക​​​​ർ​​​​ന്ന​​​​താ​​​​യി അ​​​​നു​​​​മാ​​​​നി​​​​ക്കു​​​​ന്നു.ഹോ​​​​ളി​​​​വു​​​​ഡ് സി​​​​നി​​​​മാ​​താ​​​​ര​​​​ങ്ങ​​​​ളു​​​​ടെ വ​​​​സ​​​​തി​​​​ക​​​​ളും ചാമ്പലായി. 1.8 ല​​​​ക്ഷം പേ​​​​രെ ഒ​​​​ഴി​​​​പ്പി​​​​ച്ചു​​​​മാ​​​​റ്റി.

വ്യാ​​​​ഴാ​​​​ഴ്ച വ​​​​രെ അ​​​​ഞ്ചു കാ​​​​ട്ടു​​​​തീ​​​​യാ​​​​ണ് ലോ​​​​സ് ആ​​​​ഞ്ച​​​​ല​​​​സ് കൗ​​​​ണ്ടി​​​​യു​​​​ടെ പ​​​​ല ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​യി പ​​​​ട​​​​രു​​​​ന്ന​​​​ത്. ലോ​​​​സ് ആ​​​​ഞ്ച​​​​ല​​​​സ് ന​​​​ഗ​​​​ര​​​​ത്തി​​​​ന്‍റെ പ​​​​ടി​​​​ഞ്ഞാ​​​​റു ഭാ​​​​ഗ​​​​ത്തു പ​​​​ട​​​​രു​​​​ന്ന കെ​​​​ന്ന​​​​ത്ത് ഫ​​​​യ​​​​ർ എ​​​​ന്ന കാ​​​​ട്ടു​​​​തീ കി​​​​ഴ​​​​ക്കു​​​​വ​​​​ശ​​​​ത്തു​​​​ള്ള ഈ​​​​റ്റ​​​​ൺ ഫ​​​​യ​​​​ർ എ​​​​ന്ന കാ​​​​ട്ടു​​​​തീ​​​​യു​​​​മാ​​​​ണു കൂടുതൽ നാ​​​​ശം വി​​​​ത​​​​യ്ക്കു​​​​ന്ന​​​​ത്. ഇ​​​​രു കാ​​​​ട്ടു​​​​തീ​​​​ക​​​​ളി​​​​ലു​​​​മാ​​​​യി 34,000 ഏ​​​​ക്ക​​​​ർ ഭൂ​​​​മി ചാ​​​​ന്പ​​​​ലാ​​​​യി.

പ​​​​ലി​​​​സേ​​​​ഡ് കാ​​​​ട്ടു​​​​തീ​​​​യു​​​​ടെ ആ​​​​റു ശ​​​​ത​​​​മാ​​​​നം മാ​​​​ത്ര​​​​മാ​​​​ണ് അ​​​​ണ​​​​യ്ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞ​​​​ത്. കാ​​​​ട്ടു​​​​തീ മൂ​​​​ല​​​​മു​​​​ള്ള ന​​​​ഷ്ടം 15,500 കോ​​​​ടി ഡോ​​​​ള​​​​റി​​​​ന​​​​ടു​​​​ത്തേ​​​​ക്ക് ഉ​​​​യ​​​​ർ​​​​ന്ന​​​​താ​​​​യി അ​​​​നു​​​​മാ​​​​നി​​​​ക്കു​​​​ന്നു.

അതെ സമയം, ലോ​​​സ് ആ​​​ഞ്ച​​​ല​​​സി​​​ലെ കാ​​​ട്ടു​​​തീ​​​യി​​​ൽ ത​​​ന്‍റെ വീട് പൂർണമായും കത്തി നശിച്ചെന്ന് ഓ​​​സ്ക​​​ർ ജേ​​​താ​​​വാ​​​യ ഹോ​​​ളി​​​വു​​​ഡ് ന​​​ട​​​ൻ മെ​​​ൽ ഗി​​​ബ്സ​​​ൺ അ​​​റി​​​യി​​​ച്ചു. മാ​​​ലി​​​ബു​​​വി​​​ൽ 15 വ​​​ർ​​​ഷ​​​മാ​​​യി താ​​​മ​​​സി​​​ക്കു​​​ന്ന വീ​​​ടാ​​​ണ് തീപിടുത്തത്തിൽ ഇ​​​ല്ലാ​​​താ​​​യ​​​ത്.ഹോ​​​ളി​​​വു​​​ഡ് താ​​​ര​​​ങ്ങ​​​ളും സെ​​​ലി​​​ബ്രി​​​റ്റി​​​ക​​​ളു​​​മാ​​​യ ആ​​​ന്‍റ​​​ണി ഹോ​​​പ്കി​​​ൻ​​​സ്, ജോ​​​ൺ ഗു​​​ഡ്മാ​​​ൻ, അ​​​ന്നാ ഫാ​​​രി​​​സ്, പാ​​​രീ​​​സ് ഹി​​​ൽ​​​ട്ട​​​ൺ, ബി​​​ല്ലി ക്രി​​​സ്റ്റ​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ വീ​​​ടു​​​ക​​​ളും കാ​​​ട്ടു​​​തീ​​​യി​​​ൽ ന​​​ശി​​​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *