Your Image Description Your Image Description

കോട്ടയം : നഗരമധ്യത്തിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയവരെ പിടികൂടി നഗരസഭയിലെ വനിതാ ജീവനക്കാരും കൗൺസിലർമാരും. പാറേച്ചാൽ ബൈപ്പാസിൽ വ്യാഴാഴ്ച പുലർച്ചെ നാലിനാണ് സംഭവം നടന്നത്.

പാറേച്ചാൽ ഭാഗത്ത് മാലിന്യം തള്ളാനെത്തിയവരെ ഇവർ പിൻതുടർന്ന് പുത്തനങ്ങാടി പള്ളിക്ക് മുന്നിൽവെച്ച് പിടികൂടി. ലോറിയിലുണ്ടായിരുന്നവർ ഇറങ്ങി ഓടി. എങ്കിലും ഇവരെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഒരാൾ ഓടി രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി പരിശോധനയ്ക്ക് ഇറങ്ങിയ സ്ക്വാഡ് പാറേച്ചാൽ ഭാഗത്ത് സംശയാസ്പദമായ രീതിയിൽ ടാങ്കർ ലോറി കണ്ടതാണ് ഇവരെ പിടികൂടാൻ സഹായകമായത്.

ലോറി നിർത്തിയിട്ടിരിക്കുന്നത് കണ്ട് സ്ക്വാഡ് പ്രവർത്തകർ എത്തിയപ്പോൾ ഇവർ വാഹനം ഓടിച്ചുപോയി. ഇതോടെ ലോറിയെ പിൻതുടർന്നു. ഒപ്പം വിവരം കോട്ടയം വെസ്റ്റ് പൊലീസിനെ അറിയിച്ചു. പുത്തനങ്ങാടി ഭാഗത്ത് എത്തിയതും ലോറി ഉപേക്ഷിച്ച് വാഹനത്തിലുണ്ടായിരുന്ന മൂന്നുപേരും ഇറങ്ങി ഓടി. ശേഷം രണ്ടുപേരെ തിരുവാതുക്കൽ ഭാഗത്തുെവച്ചാണ് ഇവർ പിടിയിലായത്. ഈ സമയം സ്ഥലത്ത് എത്തിയ കൺട്രോൾ റൂം പോലീസിന് ഇവരെ കൈമാറി. തുടർന്ന് വാഹനം വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക്‌ മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *