Your Image Description Your Image Description

ന്യൂഡല്‍ഹി: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിസാ കാലാവധി നീട്ടി നൽകി ഇന്ത്യ. ബംഗ്ലാദേശിലേക്ക് തിരിച്ചയക്കാന്‍ ആവശ്യമുയരുന്ന തിനിടെയാണ് നടപടി. ഹസീനയുടേത് അടക്കം 96 പേരുടെ പാസ്‌പോര്‍ട്ട് പുനഃസ്ഥാപിച്ചതായി മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ കഴിഞ്ഞദിവസം അറിയിച്ചതിന് പിന്നാലെയാണ് ഇന്ത്യ വിസാ കാലാവധി നീട്ടിയത്.

പതിനാറ് വര്‍ഷം നീണ്ട അവാമി ലീഗിന്റെ ഭരണം അട്ടിമറിച്ച വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്നാലെ 2024 ഓഗസ്റ്റ് അഞ്ചിനാണ് ഹസീന ഇന്ത്യയില്‍ അഭയം തേടിയെത്തിയത്. ഹസീനയെ തിരിച്ചയക്കണമെന്ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം ഇന്ത്യയോട് നയതന്ത്രതലത്തില്‍ ആവശ്യപ്പെട്ടിരുന്നു.

അടുത്തിടെ ഹസീനയടക്കം നിരവധി പേര്‍ക്കെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ ട്രിബ്യൂണല്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഹസീനയെ കൂടാതെ മുന്‍ മന്ത്രിസഭാംഗങ്ങള്‍, ഉപദേശകര്‍, സൈനികര്‍ എന്നിവര്‍ക്കെതിരെയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. നൂറ്‌ കണക്കിനാളുകളെ കാണാതായ കേസിലായിരുന്നു നടപടി. ഹസീനയുടെ പേരില്‍ മൂന്ന് കേസുകളാണ് അന്താരാഷ്ട്ര ക്രിമിനല്‍ ട്രിബ്യൂണല്‍ എടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *