Your Image Description Your Image Description

വാഷിങ്ടൺ: സ്വന്തം ജീവിതം സിനിമയാക്കാനൊരുങ്ങി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ്. ഇതിന്റെ ഭാഗമായി ആമസോണുമായി 40 മില്യൺ ഡോളറിന്റെ കരാറൊപ്പിട്ടുവെന്നാണ് വിവരം.മെലാനിയെ കൂടാതെ ട്രംപ്, മകൻ ബാരൺ എന്നിവരും ​ഡോക്യുമെന്ററിയിൽ പ്രത്യക്ഷപ്പെടും. ബ്രെറ്റ് റാത്നർ ആണ് സംവിധാനം.

മെലാനിയയുടെ ജീവിതത്തിലെ അവിസ്മരണീയമായ സംഭവങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഡോക്യുമെന്ററി ഈ വർഷം പകുതിയോടെ സ്ട്രീമിങ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിന്റെ ധനസമാഹരണ ഫണ്ടിലേക്ക് ആമസോൺ സി.ഇ.ഒ ജെഫ് ബെസോസ് 10 ലക്ഷം ഡോളർ സംഭാവന നൽകുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് മെലാനിയ ഡോക്യുമെന്ററി കരാറിൽ ഒപ്പുവെച്ചത്. ഡോക്യുമെന്ററിക്ക് പുറമെ മൂന്നോ നാലോ എപ്പിസോഡുകളുള്ള ഡോക്യുസീരിസും പുറത്തിറങ്ങും. മെലാനിയ തന്നെയാവും ഡോക്യുമെന്ററിയുടേയും ഡോക്യുസീരിസി​ന്റെയും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ഇതിലൂടെ കരാര്‍ തുകയ്ക്ക് പുറമെ ഡോക്യുമെന്ററി ലാഭവിഹിതവും മെലാനിയക്ക് ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *