Your Image Description Your Image Description

ഒട്ടാവ:പാർട്ടിയിലെ ആഭ്യന്തര തർക്കത്തെത്തുടർന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജി പ്രഖ്യാപിച്ചു. ലിബറൽ പാർട്ടിയുടെ നേതൃസ്ഥാനം രാജിവെക്കുന്നതായും ട്രൂഡോ അറിയിച്ചു. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുമെന്നും ട്രൂഡോ വ്യക്തമാക്കി. പാർട്ടിയിലെ ആഭ്യന്തര തർക്കത്തെത്തുടർന്നാണ് രാജിയെന്ന് ട്രൂഡോ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ 11 വർഷമായി പാർട്ടിയുടെ നേതാവാണ് ട്രൂഡോ. ഇതിൽ ഒമ്പതുവർഷവും കാനഡയുടെ പ്രധാനമന്ത്രി സ്ഥാനത്ത് അദ്ദേഹമായിരുന്നു.പാർട്ടിയിലെ വലിയ വിഭാഗം എതിരായതോടെയാണ് ട്രൂഡോയുടെ രാജി. കനേഡിയൻ പാർലമെൻ്റിലെ ലിബറൽ പാർട്ടിയുടെ 153 എം.പിമാരിൽ 131-ഓളം പേർ പാർട്ടിക്ക് എതിരാണെന്നായിരുന്നു റിപ്പോർട്ട്. പാർട്ടിയിൽ 20 മുതൽ 23 എം.പിമാരുടെ പിന്തുണ മാത്രമാണ് ട്രൂഡോയ്ക്ക് ഉള്ളതെന്നും റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. ലിബറൽ പാർട്ടിയുടെ ക്യൂബെക്, ഒന്റാരിയോ, അറ്റ്ലാന്റ്റിക് പ്രവിശ്യകളിലെ പ്രാദേശിക നേതൃത്വം ട്രൂഡോയെ നീക്കണമെന്ന ആവശ്യം ഉന്നയിച്ചുവെന്നും സൂചനയുണ്ടായിരുന്നു. ലിബറൽ പാർട്ടിയുടെ ദേശീയ കോക്കസ് യോഗം ബുധനാഴ്ച‌ ചേരാനിരിക്കേയാണ് രാജി.

Leave a Reply

Your email address will not be published. Required fields are marked *