Your Image Description Your Image Description

കൊച്ചി: മറൈന്‍ ഡ്രൈവിലെ ഫ്‌ളവര്‍ ഷോ നിര്‍ത്തിവെക്കാന്‍ നോട്ടീസ്. ഇന്ന് പരിപാടി അവസാനിക്കാനിരിക്കെയാണ് കൊച്ചിൻ കോര്‍പ്പറേഷന്‍ തിരക്കിട്ട് നോട്ടീസ് നല്‍കിയത്. വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് കാണിച്ചാണ് സ്റ്റോപ്പ് മെമ്മോ നൽകിയിരിക്കുന്നത്. ഇന്നലെ രാത്രി പരിപാടി കാണാനെത്തിയ കടവന്ത്ര സ്വദേശിയായ സ്ത്രീ പ്ലാറ്റ്‌ഫോമില്‍ വീണ് പരിക്കേറ്റിരുന്നു. സംഭവത്തില്‍ ജിസിഡിഎയ്ക്കും കോര്‍പ്പറേഷനും പരാതി നല്‍കിയിട്ടുണ്ട്.

കൊച്ചിയിൽ നടക്കുന്ന പൊതുപരിപാടികളിൽ തുടര്‍ച്ചയായി രണ്ടാം തവണയാണ് സുരക്ഷ വീഴ്ച കണ്ടെത്തുന്നത്. കഴിഞ്ഞ ദിവസം കലൂർ സ്റ്റേഡിയത്തിൽ നടന്ന നൃത്ത പരിപാടിക്കിടെ ഗാലറിയിൽ നിന്നും വീണ് ഉമാ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഫ്‌ളവര്‍ ഷോയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകിയത്. ജിസിഡിഎ (ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് അതോറിറ്റി) യും ഹോര്‍ട്ടി കോര്‍പ്പും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. അവസാന ദിവസം നോട്ടീസ് നൽകിയത് വൻ വിമർശനങ്ങൾ ഉയർത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *