ചാത്തന്നൂർ: സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ആലപ്പുഴ കാവാലം സ്വദേശി വിനായകൻ (24),പുനലൂർ സ്വദേശി ശംഭു (26) എന്നിവർക്കാണ് പരിക്കേറ്റത്.
ചാത്തന്നൂർ – കോതേരി റോഡിൽ ഇന്നലെ രാവിലെ എട്ടോടെ ശ്രീനഗറിന് സമീപമാണ് അപകടം ഉണ്ടായത്.നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാത്തന്നൂർ പോലിസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.