Your Image Description Your Image Description

ഇക്കഴിഞ്ഞ ദിവസമാണ് ഉപ്പും മുളകും എന്ന പരമ്പരയിലെ താരങ്ങളായ ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ ലൈംഗീക ആരോപണ പരാതി ഉയർന്നത്. വാർത്ത പുറം ലോകമറിഞ്ഞതോടു കൂടി ആരാണ് പരാതി ഉന്നയിച്ച നടി എന്നറിയാൻ സാമൂഹിക മാധ്യമങ്ങളിൽ ആളുകൾ പലരുടെയും പേരുകളിൽ ഊഹാപോഹങ്ങളും പ്രചരിപ്പിച്ചു. അക്കൂട്ടത്തിൽ താരങ്ങൾക്കൊപ്പം ഒരു പരമ്പരയിൽ അഭിനയിക്കുന്ന നടി ഗൗരി ഉണ്ണിമായയാണ് പരാതി ഉന്നയിച്ച നടി എന്ന നിലയിലുള്ള വ്യാഖ്യാനങ്ങളുമുണ്ടായി. ഇതിനെതിരെ താരം തന്നെ സാമൂഹിക മാധ്യമത്തിലൂടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. താൻ അല്ല ആ വാര്‍ത്തകളില്‍ പറയുന്ന നടിയെന്നും ഗൗരി ഉണ്ണിമായ പറഞ്ഞു.

ഗൗരി ഉണ്ണിമായയുടെ വാക്കുകള്‍

ഇങ്ങനെ ഞാൻ വീഡിയോ ചെയ്യാൻ ഒരു കാരണമുണ്ട് വ്യക്തമാക്കുകയാണ് ഗൗരി ഉണ്ണിമായ. വാര്‍ത്ത പ്രചരിച്ചതുമായി ബന്ധപ്പെട്ട് എന്നെ വിളിച്ചിരുന്നു പലരും. എനിക്കെതിരെ ഹേറ്റ് ക്യാംപയിനും നടക്കുന്നുണ്ടെന്ന് തനിക്ക് മനസ്സിലായി. തനിക്ക് ആ കേസുമായി പങ്കില്ലെന്നും പറയുന്നു ഗൗരി പ്രിയ. എന്തുകൊണ്ടാണ് ഞാൻ എപ്പിസോഡില്‍ ഇല്ലാത്തതെന്ന് ചോദിക്കുന്നുണ്ട് പലരും. ഞാൻ യാത്ര പോയിരുന്നതിനാലാണ് എപ്പിസോഡിലില്ലാതിരുന്നത്. ഷിംലയ്‍ക്ക് പോയി തിരിച്ചു വന്നതേയുള്ളൂ. വന്നയുടൻ ഞാൻ ജോയിൻ ചെയ്‍തു. അടുത്ത 24 വരെയുള്ള എപ്പിസോഡുകളില്‍ താൻ ഉണ്ട്. അവര്‍ സംപ്രേഷണം ചെയ്യുന്നുണ്ടെങ്കില്‍ ആ ഭാഗങ്ങളില്‍ ഞാനുണ്ടാകും. വാര്‍ത്തകളിലെ ആ നടി ഞാനല്ല.

താരങ്ങൾക്കെതിരെ ഇൻഫോപാർക്ക് പോലീസ് രജിസ്റ്റർ ചെയ്ത കേസ് നിലവിൽ തൃക്കാക്കര പോലീസിന് കൈമാറിയിട്ടുണ്ട്. സീരിയൽ ചിത്രീകരണത്തിനിടെ ലൈം​ഗികാതിക്രമം നടന്നു എന്നാണ് നടി നൽകിയ പരാതിയിൽ പറയുന്നത്. താരങ്ങളിൽ ഒരാൾ ലൈം​ഗികാതിക്രമം നടത്തിയെന്നും രണ്ടാമത്തെയാൾ ഭീഷണിപ്പെടുത്തിയെന്നുമാണ് പോലീസ് പറയുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സമിതി തന്നെ ഈ കേസും അന്വേഷിക്കുമെന്നാണ് നിലവിലെ വിവരം. ആരോപണത്തെക്കുറിച്ച് ബിജു സോപാനവും എസ്പി ശ്രീകുമാറും ഇതുവരെ പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *