Your Image Description Your Image Description

ചെന്നൈ: ഡിഎംകെ സർക്കാരിനെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ കഠിന വ്രതവുമായി ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ. കോയമ്പത്തൂരിലെ വസതിക്ക് മുമ്പിൽ സ്വന്തം ശരീരത്തിൽ ആറ് തവണ ചാട്ടവാർ കൊണ്ടടിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. 48 ദിവസത്തെ വ്രതത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഡിഎംകെ സർക്കാരിനെ പുറത്താക്കുന്നതുവരെ ഇനി ചെരുപ്പിടില്ലെന്ന് ഇന്നലെ അണ്ണാമലൈ പ്രഖ്യാപിച്ചിരുന്നു.

വ്രതത്തിന് ശേഷം മുരുക ക്ഷേത്രങ്ങളിൽ ദർശനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം അണ്ണാ യൂണിവേഴ്‌സിറ്റിയിൽ നടന്ന ലൈംഗികാതിക്രമക്കേസ് പൊലീസ് കൈകാര്യം ചെയ്ത രീതിക്കെതിരെയുള്ള എതിർപ്പ് അണ്ണാമലൈ പ്രകടിപ്പിച്ചിരുന്നു. പെൺകുട്ടിയുടെ പേരും മറ്റ് വ്യക്തിഗത വിവരങ്ങളും വെളിപ്പെടുത്തിയതിന് അണ്ണാമലൈ സംസ്ഥാന പൊലീസിനെ രൂക്ഷമായി വിമർശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *