Your Image Description Your Image Description

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിൽ ഇന്നലെ യുവാവിനെ തട്ടിക്കൊണ്ട് പോകാൻ നടന്ന ശ്രമവും തുടർന്നുണ്ടായ അപകടവും പുതിയ വഴിത്തിരിവിലേക്ക്. ഇന്നോവയിലെത്തിയ സംഘം ഷംനാദ് എന്ന യുവാവിനെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചു എന്നായിരുന്നു ഇന്നലെ വന്ന വാർത്ത. എന്നാൽ പോലീസ് ഇപ്പോൾ സ്ഥിരീകരിക്കുന്നതനുസരിച്ച് ലഹരി ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് അപകടത്തിൽ കലാശിച്ചത്. അപകടത്തിൽ പെട്ട ഇന്നോവ കാറിൽ നിന്നും ലഭിച്ച തെളിവിന്റെ അടിസ്ഥാനത്തിലാണ് നടന്നത് അപകടമല്ലെന്ന് പോലീസ് ഉറപ്പിക്കുന്നത്. കാറിൽ നിന്നും ലഭിച്ച ത്രാസ് എംഡിഎംഎ തൂക്കാൻ ഉപയോഗിക്കുന്നതാണെന്നും പോലീസ് കണ്ടെത്തി. സംഭവത്തിൽ കസ്റ്റഡിയിലുള്ള കരുനാഗപ്പള്ളി സ്വദേശി ഷംനാദിനെ പോലീസ് ചോദ്യം ചെയ്യുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *