Your Image Description Your Image Description

എടപ്പാൾ: അവലോകന യോഗത്തിൽ ഉദ്യോഗസ്ഥരോട് മാന്യമായി പെരുമാറണമെന്ന് തദ്ദേശവകുപ്പ് പറഞ്ഞു. പല അവലോകന യോഗങ്ങളിലും ഉദ്യോഗസ്ഥരെ ഡയസിന് മുന്നിൽ എഴുന്നേൽപ്പിച്ച് നിർത്തിയാണ് ചോദ്യം ചെയ്യൽ നടത്തുന്നത്. ഇത്തരത്തിലുള്ള പെരുമാറ്റം അവരെ മാനസികമായി പ്രയാസപ്പെടുത്തും എന്ന് പരാതി ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് ഉദ്യോഗസ്ഥരോട് മാന്യമായും അന്തസ്സോടെയും പെരുമാറണമെന്ന് ഡെപ്യൂട്ടി ഡയറക്ടർ നിർദേശിച്ചത്.

ഏതാനും മാസങ്ങൾക്ക് മുൻപ് തിരുവനന്തപുരം അതിയന്നൂർ ഗ്രാമപ്പഞ്ചായത്ത് ഹാളിൽ നടന്ന നികുതിപിരിവ് അവലോകനയോഗത്തിൽ ഗ്രാമപ്പഞ്ചായത്ത് ക്ലർക്ക് ബോധരഹിതയായി വീണ് പരിക്കേറ്റിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് തദ്ദേശവകുപ്പിന്റെ പുതിയ നിർദ്ദേശം. ഉദ്യോഗസ്ഥരെ ഇരിക്കാനനുവദിച്ചുകൊണ്ടുതന്നെ കാര്യങ്ങൾ ചോദിച്ചറിയുകയും, മൈക്ക് ആവശ്യമുണ്ടെങ്കിൽ ഇരിപ്പിടങ്ങളിൽ എത്തിച്ചുനൽകണമെന്നും നിർദ്ദേശത്തിലുണ്ട്. ഉദ്യോഗസ്ഥരെ മാനസിക സമ്മർദ്ദത്തിലാകരുതെന്നും നിർദ്ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *