Your Image Description Your Image Description

തിരുവനന്തപുരം: 2019ലെ പ്രളയ ബാധിതർക്ക് ഇരട്ടി പ്രഹരം ഏകി സർക്കാർ. ദുരിതാശ്വാസ തുക തിരിച്ചടക്കാന്‍ ആവശ്യപ്പെട്ട് ദുരന്തബാധിതര്‍ക്ക് നോട്ടീസ് നൽകി. സാങ്കേതിക പിഴവ് മൂലം 10,000 രൂപ അധികമായി നല്‍കിയെന്ന് പറഞ്ഞാണ് 5 വര്‍ഷത്തിന് ശേഷം റവന്യൂ വകുപ്പിന്റെ വിചിത്ര നടപടി. മലപ്പുറം തിരൂരങ്ങാടിയില്‍ 125 കുടുംബങ്ങള്‍ക്ക് നോട്ടീസ് ലഭിച്ചു. പ്രളയം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷമാണ് നോട്ടീസ് അയച്ചത്.

രണ്ട് തവണയായി ആകെ 20,000 രൂപ ലഭിച്ചിരുന്നു. ഇതില്‍ നിന്ന് 10,000 രൂപ തിരിച്ചടക്കണം എന്നാണ് നോട്ടീസ്. അടച്ചില്ലെങ്കില്‍ റവന്യൂ റിക്കവറി പ്രകാരം തുക ഈടാക്കും. സാങ്കേതിക പിഴവ് മൂലമാണ് പണം കൂടുതല്‍ ലഭിച്ചത് എന്നാണ് വിശദീകരണം. നോട്ടീസ് ലഭിച്ച് ഒരാഴ്ചക്കകം പണം തിരിച്ചടക്കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നുണ്ട്. താലൂക്ക് ഓഫീസില്‍ ഈ പണം അടക്കണമെന്ന് നിര്‍ദേശം. അടുത്ത് നടത്തിയ ഓഡിറ്റിങ്ങിലാണ് പണം അധികമായി നല്‍കിയ കാര്യം ശ്രദ്ധയില്‍പ്പെട്ടത്. ഉദ്യോഗസ്ഥ പിഴവാണുണ്ടായതെന്നാണ് വിശദീകരണം. ഇതിന്റെ അടിസ്ഥാനത്തിലാണ് പണം തിരിച്ചുപിടിക്കാന്‍ നടപടികളിലേക്ക് റവന്യൂ വകുപ്പ് കടന്നത്

Leave a Reply

Your email address will not be published. Required fields are marked *