Your Image Description Your Image Description

ട്രെയിൻ യാത്രയ്ക്കിടെ രണ്ട് സ്ത്രീകൾ പൊരിഞ്ഞ പോര്. ഇതിനിടയിൽ ഒരു യുവതിയുടെ ഭീഷണി. സ്നേഹ മോർഡനി എന്ന യൂസർ ഈ വഴക്കി​ന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ‌വീഡിയോ പ്രചരിക്കാൻ പ്രധാനമായും കാരണമായത് അതിൽ ഒരു യുവതിയുടെ ഭീഷണി സ്വരത്തിലുള്ള ഡയലോ​ഗാണ്. തന്റെ കാമുകൻ ഡെൽഹി പൊലീസിൽ സബ് ഇൻസ്പെക്ടറാണ് എന്നാണ് യുവതി പറഞ്ഞത്. ഇരുവരും തമ്മിൽ തിരക്കുള്ള മെട്രോയിൽ വച്ച് വഴക്ക് കൂടുന്നതിന്റെ ദൃശ്യങ്ങൾ‌ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

എന്റെ കാമുകൻ ഡെൽഹി പൊലീസിൽ സബ് ഇൻസ്പെക്ടർ ആണ്. ആളെ വിളിക്കട്ടെ എന്നാണ് യുവതി മറ്റൊരു യാത്രക്കാരിയോട് ചോദിക്കുന്നത്. എന്നാൽ, സ്ത്രീ ഇതൊന്നും തന്നെ ​ഗൗനിക്കുന്നില്ല. വിളിക്കാനാണ് അവർ പറയുന്നത്. എന്നാൽ, എന്തിന്റെ പേരിലാണ് ഇരുവരും തമ്മിൽ വഴക്ക് നടക്കുന്നത് എന്ന കാര്യം വ്യക്തമല്ല. യുവതി ആവർത്തിച്ച് തന്റെ കാമുകൻ ഡെൽഹി പൊലീസിലാണ് എന്ന് പറഞ്ഞുകൊണ്ടിരുന്നതാണ് ആളുകളുടെ ശ്രദ്ധയാകർഷിക്കുന്നത്.

വീഡിയോ എക്സിൽ (ട്വിറ്ററിൽ) പോസ്റ്റ് ചെയ്തിരിക്കുന്നത്, Sneha Mordani എന്ന യൂസറാണ്. ഇത്തരം സംഭവങ്ങൾ ഡെൽഹി മെട്രോയിൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ് എന്നാണ് സ്നേഹ പറയുന്നത്. ഒപ്പം യാത്രക്കാരുടെ സുരക്ഷയെ കുറിച്ചും അവർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. എന്തായാലും, നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *