Your Image Description Your Image Description

അങ്കാറ: തുർക്കിയിലെ യുദ്ധോപകരണ-സ്‌ഫോടക വസ്തു പ്ലാൻ്റിൽ വൻ സ്ഫോടനം. 12 പേർ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്ക്. വടക്കുപടിഞ്ഞാറൻ തുർക്കിയിൽ ചൊവ്വാഴ്ച 8.30 ഓടെയാണ് ശക്തമായ സ്‌ഫോടനമുണ്ടായത്. ബാലികേസിർ പ്രവിശ്യയിലെ കരേസി ജില്ലയിലെ പ്ലാന്റിലാണ്സ്ഫോടനം നടന്നതെന്ന് ലോക്കൽ ഗവർണർ ഇസ്മായിൽ ഉസ്താഗ്ലു സ്ഥിരീകരിച്ചു. 12 പേർ കൊല്ലപ്പെടുകയും നാല് പേർ പരിക്കുകളോടെ ആശുപത്രിയിലാണെന്നും അദ്ദേ​ഹം അറിയിച്ചു. പരിക്കേറ്റവർ ​ഗുരുതരാവസ്ഥയിലല്ലെന്നും അധികൃതർ അറിയിച്ചു.

സ്‌ഫോടനം നടക്കുമ്പോൾ ഫാക്ടറിക്കുള്ളിൽ കൂടുതല്‍ ജീവനക്കാർ ഉണ്ടായിരുന്നില്ലെന്നും തീ അണച്ചതായും അധികൃതർ സ്ഥിരീകരിച്ചു. സ്ഫോടനത്തിൻ്റെ ശക്തിയിൽ പ്ലാൻ്റിൻ്റെ ഒരു ഭാഗം തകർന്നു. സ്‌ഫോടനത്തിൻ്റെ കാരണം ഇപ്പോഴും വ്യക്തമല്ലെന്ന് ആഭ്യന്തര മന്ത്രി അലി യെർലികായ പറഞ്ഞു. അപകട കാരണം കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തുർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് എർദോഗൻ ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *