Your Image Description Your Image Description

മെല്‍ബണ്‍: പരിക്കിനെ തുടർന്ന് ഓസ്‌ട്രേലിയക്കെതിരെ നാലാം ടെസ്റ്റിൽ കളിക്കില്ലെന്ന വാർത്ത തള്ളി രോഹിത് ശർമ.

ടെസ്റ്റിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. കാല്‍മുട്ടിന് പ്രശ്‌നമൊന്നുമില്ലെന്നും കളിക്കാനാവുമെന്നും രോഹിത് പറഞ്ഞു. പരിശീലിനത്തിന് ഒരുക്കിയ പിച്ചിനെ കുറിച്ചും രോഹിത് സംസാരിച്ചു. തങ്ങള്‍ക്ക് ലഭിച്ചത് ഉപയോഗിച്ച പിച്ചുകളാണെന്നാണ് രോഹിത് പറഞ്ഞത്. അത് അധികൃതരെ അറിയിച്ചിരുന്നു. ഇന്നാണ് പുതിയ പിച്ചില്‍ കളിക്കാന്‍ സാധിക്കൂകയൊള്ളു എന്ന് രോഹിത് വ്യക്തമാക്കി.

തനുഷ് കൊട്ടിയനെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെ കുറിച്ചും രോഹിത് സംസാരിച്ചു. . ഒരു ബാക്ക് അപ്പ് സ്പിന്നറെന്ന നിലയിലാണ് താരത്തെ ഉള്‍പ്പെടുത്തിയതെന്ന് രോഹിത് പറഞ്ഞു. തനുഷ് ഇവിടെ നന്നായി കളിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെന്നും രോഹിത് കൂട്ടിച്ചേർത്തു. നെറ്റ്സിൽ പരിശീലനം നടത്തുന്നതിനിടെ കെ.എൽ രാഹുലിന്റെ കൈയ്ക്ക് പരിക്കേറ്റതിന് പിന്നാലെയാണ് രോഹിത്തിന് പരിക്കേറ്റത്. കാൽമുട്ടിന് പരുക്കേറ്റതിന് ശേഷവും കുറച്ച് നേരം രോഹിത് നെറ്റ്സിലെ പരിശീലനം തുടർന്നിരുന്നു. പിന്നീട് ഫിസിയോയെ കണ്ട് ചികിത്സ തേടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *