Your Image Description Your Image Description

തിരുവനന്തപുരം: കുട്ടികളെ പരീക്ഷയിൽ തോൽപ്പിക്കുക എന്നത് സംസ്ഥാന സർക്കാരിന്റെ നയമല്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. എല്ലാവിഭാഗം കുട്ടികളെയും ചേർത്ത് നിർത്തുന്ന നയമാണ് സർക്കാരിന്റേതെന്നും മന്ത്രി വ്യക്തമാക്കി. 2009ലെ വിദ്യാഭ്യാസ അവകാശ നിയമം ഭേദഗതി വരുത്തി കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപനം കുട്ടികളുടെ പക്ഷത്തുനിന്നു മാത്രമേ കേരളം പരിഗണിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. അഞ്ചാം ക്ലാസിലും വാർഷിക പരീക്ഷയിൽ പരാജയപ്പെടുന്ന വിദ്യാർത്ഥികൾക്ക് ക്ലാസ് കയറ്റം നൽകേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണ് മന്ത്രി വി ശിവൻകുട്ടിയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *