Your Image Description Your Image Description

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യുക്രെയ്ന്‍ സംഘര്‍ഷം അവസാനിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളെ പിന്തുണയ്ക്കുമെന്ന് റൊമാനിയന്‍ പ്രധാനമന്ത്രി മാര്‍സെല്‍ സിയോലാകു. തിങ്കളാഴ്ച നടന്ന പാര്‍ലമെന്ററി പ്രസംഗത്തില്‍, സമാധാനത്തോടുള്ള റൊമാനിയയുടെ പ്രതിബദ്ധതയ്ക്കും വരാനിരിക്കുന്ന അമേരിക്കന്‍ ഭരണകൂടവുമായി പ്രവര്‍ത്തിക്കാനുള്ള സന്നദ്ധതയ്ക്കും സിയോലാകു ഊന്നല്‍ നല്‍കി.’ജനുവരി 20ന് അദ്ദേഹം ഔദ്യോഗികമായി അധികാരമേറ്റാല്‍, പ്രസിഡന്റ് ട്രംപിന്റെ പ്രധാന മുന്‍ഗണനകളിലൊന്ന് യുക്രെയ്‌നിലെ യുദ്ധം നിര്‍ത്തലാക്കുക എന്നാണ് താന്‍ ഉറച്ചു വിശ്വസിക്കുന്നത്. ഈ ശ്രമത്തില്‍ റൊമാനിയ അമേരിക്കയെ പൂര്‍ണ്ണമായി പിന്തുണയ്ക്കും’, ‘ സിയോലാകു പറഞ്ഞു. യുക്രെയ്നിനുള്ള സൈനിക സഹായത്തോടുള്ള എതിര്‍പ്പും യൂറോപ്യന്‍ യൂണിയന്റെയും നാറ്റോയുടെയും യുദ്ധ പിന്തുണയെയും അദ്ദേഹം വിമര്‍ശിച്ചു.

എന്നാല്‍, അധികാരമേറ്റയുടന്‍ റഷ്യയും യുക്രെയ്‌നും തമ്മിലുള്ള വെടിനിര്‍ത്തലിന് മുന്‍ഗണന നല്‍കുമെന്ന് ട്രംപ് പ്രതിജ്ഞയെടുത്തിരുന്നു. സമാധാന ചര്‍ച്ചകള്‍ നടത്താനാണ് ട്രംപ് ലക്ഷ്യമിടുന്നത്. ശത്രുത അവസാനിപ്പിക്കാന്‍ ‘ഒരു കരാറുണ്ടാക്കാന്‍’ റഷ്യയെയും യുക്രെയ്‌നേയും പ്രേരിപ്പിക്കുകയും ചെയ്തു. റഷ്യന്‍ പ്രദേശത്തേക്ക് അമേരിക്കന്‍ ദീര്‍ഘദൂര ആയുധങ്ങള്‍ ഉപയോഗിക്കുന്നതിന് യുക്രെയ്ന്‍ സേനയെ അനുവദിക്കാനുള്ള ബൈഡന്‍ ഭരണകൂടത്തിന്റെ തീരുമാനത്തെ അദ്ദേഹം വിമര്‍ശിച്ചു, അതിനെ ‘വിഡ്ഢിത്തം’ എന്ന് മുദ്രകുത്തുകയും വര്‍ദ്ധിച്ചുവരുന്ന പ്രശ്‌നങ്ങളില്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

അതേസമയം, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ ചര്‍ച്ച നടത്താന്‍ നിരവധി രാജ്യങ്ങള്‍ തങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റിന്റെ സഹായി യൂറി ഉഷാക്കോവ് പറഞ്ഞു. ”യുദ്ധം അവസാനിപ്പിക്കുന്നതിനായി വിവിധ രാജ്യങ്ങളില്‍ നിന്ന് ഞങ്ങള്‍ക്ക് നിരവധി നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്,” അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതിനിടെ, റഷ്യയും യുക്രെയ്നും തമ്മിലുള്ള ഒത്തുതീര്‍പ്പിന് വേഗത്തില്‍ മധ്യസ്ഥത വഹിക്കാന്‍ കഴിയുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും എടുത്തുപറഞ്ഞു. പുടിനുമായി എത്രയും വേഗം സംസാരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *