Your Image Description Your Image Description

കൊച്ചി: കൊച്ചി സ്വദേശിനിയിൽ നിന്നും നാലര കോടി രൂപ തട്ടിയെടുത്ത സൈബർ തട്ടിപ്പു സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. പശ്ചിമ ബം​ഗാൾ സ്വദേശി രംഗൻ ബിഷ്‌ണോയി ആണ് അറസ്റ്റിലായത്. തട്ടിപ്പിന് വേണ്ടിയുള്ള ബാങ്ക് അക്കൗണ്ടുകൾ സംഘടിപ്പിച്ചു നൽകിയ കൊണ്ടോട്ടി സ്വദേശികളായ രണ്ട് പേരെ പോലീസ് നേരത്തെ തന്നെ പിടികൂടിയിരുന്നു. ഇവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കേസിലെ പ്രധാന പ്രതിയായ രംഗൻ ബിഷ്‌ണോയി അറസ്റ്റിലായത്.

കൊൽക്കത്തയിലിരുന്നുകൊണ്ടാണ് രംഗൻ ബിഷ്‌ണോയി കൊച്ചിയിലെ സൈബർ തട്ടിപ്പിന് മേൽനോട്ടം വഹിച്ചിരുന്നത്. കൊൽക്കത്തയിൽ നിന്നും കസ്റ്റഡിയിലെടുത്ത പ്രതിയെ ഇന്ന് വൈകുന്നേരം ഏഴ് മണിയോടെ വിമാനമാർഗം കൊച്ചിയിലെത്തിക്കും. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൈബർ തട്ടിപ്പ് റാക്കറ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊച്ചി സ്വദേശിനിയിൽ നിന്ന് സൈബർ തട്ടിപ്പിലൂടെ നാലരക്കോടി രൂപയാണ് സംഘം തട്ടിയെടുത്തത്. ഡിജിറ്റൽ അറസ്റ്റ് ഭീഷണി മുഴക്കിയായിരുന്നു പ്രതികൾ തട്ടിപ്പ് നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *