Your Image Description Your Image Description

ഹൈദരാബാദ്: തീയറ്ററിൽ തിരക്കിൽ പെട്ട് യുവതി മരിച്ച പ്രശ്നങ്ങള്‍ക്കിടെ അല്ലു അർജുനെതിരെ വീണ്ടും പൊലീസിൽ പരാതി. കോണ്‍ഗ്രസ് നേതാവ് തീന്‍മാര്‍ മല്ലണ്ണയാണ് മെഡിപളളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

പുഷ്പ 2 സിനിമയിലെ രംഗത്തിനെതിരെയാണ് കോണ്‍ഗ്രസ് നേതാവ് പരാതി നൽകിയിരിക്കുന്നത്. സിനിമയിലെ ഒരു രംഗം പൊലീസ് സേനയെ അപമാനിക്കുന്നതാണെന്നാണ് അദ്ദേഹം പരാതിയിൽ പറയുന്നത്. നടന് പുറമെ ചിത്രത്തിന്‍റെ സംവിധായകന്‍ സുകുമാര്‍, നിര്‍മ്മാതാക്കള്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.

അതേസമയം, കോൺഗ്രസ് നേതാക്കളിൽ നിന്ന് അല്ലു അർജുനെതിരെ ഇനി അപകീർത്തി പരാമർശങ്ങൾ വേണ്ടെന്ന് തെലങ്കാന കോൺഗ്രസ് നിർദേശം നൽകി. അല്ലു അർജുനെക്കുറിച്ചും തെലുഗു സിനിമാ മേഖലയെക്കുറിച്ചും നേതാക്കൾ ഇനി പ്രസ്താവന നടത്തരുതെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *