Your Image Description Your Image Description

എന്തിനും ഏതിനും കോടികൾ മുടക്കി എന്നും ആഡംബര പട്ടികയിൽ ഇടംപിടിക്കുന്നവരാണ് അംബാനി കുടുംബം. പുത്തൻ കാറുകൾ മുതൽ ധരിക്കുന്ന ചെരിപ്പിൽ വരെ കോടികളുടെ മുതൽമുടക്കാണ് ഇവർ നടത്തുന്നത്. ഇപ്പോഴിതാ മുകേഷ് അംബാനിയുടെ ഭാര്യയായ നിത അംബാനി മുംബൈയിൽ നടന്ന എൻഎംഎസിസി ആർട്‌സ് കഫേയുടെ ഉദ്ഘടന ചടങ്ങിൽ ധരിച്ച വസ്ത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. കാരണം അതിന്റെ വില തന്നെയാണ്.

ബോളിവുഡ് താരങ്ങൾ മുതൽ വ്യവസായ പ്രമുഖർ വരെ പങ്കെടുത്ത ചടങ്ങിൽ നിത അംബാനി വേറിട്ട് നിന്നു. ക്ലാസിക് വെള്ളയും കറുപ്പും കോമ്പോ വസ്ത്രത്തിലാണ് നിത അംബാനി എത്തിയത്. ഒരു ചിക് വൈറ്റ് സിൽക്ക് ഫുൾ സ്ലീവ് ടോപ്പ് ആണ് അവർ ധരിച്ചിരുന്നത്. കൂടെ കറുത്ത സ്‌ട്രെയിറ്റ് ഫിറ്റ് പാന്റും അണിഞ്ഞിരുന്നു. സിംപിൾ ലുക്കിൽ ആണ് നിത അംബാനി എത്തിയതെങ്കിലും വസ്ത്രത്തിന്റെ വില അത്ര നിസാരമല്ല. ആഡംബര ബ്രാൻഡായ സെലിൻ്റെ ശേഖരത്തിൽ നിന്നുള്ള വസ്ത്രമാണ് നിത അംബാനി അണിഞ്ഞത്. അവരുടെ വെസ്റ്റെ പ്രകാരം ഈ വസ്ത്രത്തിന്റെ വില 1,395 ഡോളർ ആണ് അതായത് ഏകദേശം 1,18,715 രൂപ. വസ്ത്രത്തിന്റെ ലുക്കും അതിന്റെ വിലയും കേട്ട് ഞെട്ടിയിരിക്കുകയാണ് ഇപ്പോൾ ആരാധകർ.

 

Leave a Reply

Your email address will not be published. Required fields are marked *