Your Image Description Your Image Description

ഹൈദരാബാദ്: പുഷ്പ 2-ന്റെ റിലീസ് ദിനത്തില്‍ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ കേസ് പിന്‍വലിക്കാന്‍ തയാറാണെന്ന് രേവതിയുടെ ഭര്‍ത്താവ് ഭാസ്‌കര്‍. സംഭവത്തില്‍ അല്ലു അര്‍ജുനെ ആരും കുറ്റപ്പെടുത്തരുതെന്നും ഭാസ്‌കര്‍ ദേശീയ മാധ്യമത്തോട് പറഞ്ഞു.

ഡിസംബര്‍ 4ന് നടന്ന സംഭവത്തില്‍ രേവതിയുടെയും ഭാസ്‌കറിന്റെയും മകന്‍ ശ്രീ തേജിനും പരുക്കേറ്റിരുന്നു. മസ്തിഷ്‌ക മരണം സംഭവിച്ച ശ്രീ തേജ് വെന്റിലേറ്റര്‍ സഹായത്തോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.”സംഭവത്തിന്റെ പിറ്റേ ദിവസം മുതല്‍ അല്ലു അര്‍ജുന്‍ ഞങ്ങളുടെ കുടുംബത്തിന് എല്ലാ സഹായവുമായി ഒപ്പമുണ്ട്. ആരെയും കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. ഇത് ഞങ്ങളുടെ ദുര്‍വിധിയാണ്. അല്ലു അര്‍ജുനെ അറസ്റ്റു ചെയ്തതില്‍ ഞങ്ങളെ കുറ്റപ്പെടുത്തുന്നവരുണ്ട്. എന്നാല്‍ അതിനെ എതിര്‍ക്കാനുള്ള ശക്തി ഞങ്ങള്‍ക്കില്ല. മകന്‍ 20 ദിവസമായി ആശുപത്രിയിലാണ്. അവന്റെ ചികിത്സ എത്രനാള്‍ നീളുമെന്നറിയില്ല.” ഭാസ്‌കര്‍ പറഞ്ഞു. അമ്മ മരിച്ച വിവരം തന്റെ മകള്‍ ഇതുവരെ അറിഞ്ഞിട്ടില്ലെന്നും ഭാസ്‌കര്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *