Your Image Description Your Image Description

സ്വർണവില മാറ്റമില്ലാതെ തുടരുന്നു. പവന് 56,800 രൂപയിലാണ് ഇന്നും സ്വർണമുള്ളത്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണത്തിന് ഇതേ വിലയാണുള്ളത്. ഈ മാസം 20ന് ഡിസംബറിലെ ഏറ്റവും കുറഞ്ഞ വിലയായ 56320 രൂപയിൽ സ്വർണമെത്തിയിരുന്നു. അതിൻ്റെ പിറ്റേന്നാണ് 56,800 രൂപയായി ഈ വില ഇതുവരെ കുറഞ്ഞിട്ടില്ല.

ഡിസംബറിൻ്റെ തുടക്കത്തിൽ ഏറിയും കുറഞ്ഞുമായിരുന്നു സ്വർണവില. 9ആം തീയതി മുതൽ വില കൃത്യമായി വർധിക്കാൻ തുടങ്ങി. പവന് 56920 രൂപ ആയിരുന്ന നിരക്ക് 9ആം തീയതി 57040 രൂപയിലെത്തി. പിറ്റേദിവസം സ്വർണവില പവന് 57640 രൂപയായി. 11 ന് 58,820 രൂപ ആയതോടെ ഈ മാസത്തെ റെക്കോർഡ് നിരക്ക്. 12ന് ഈ നിരക്ക് തുടർന്നു. 13ന് വില ഇടിയാൻ തുടങ്ങി.

13 മുതൽ 16 വരെ തുടരെ വില ഇടിഞ്ഞു. 13 ന് 57840 രൂപയായി കുറഞ്ഞ സ്വർണനിരക്ക് 14ന് 57120 രൂപ ആയി. പിന്നെയുള്ള രണ്ട് ദിവസം, 15നും 16നും ഇതേ നിരക്ക് തുടർന്നു. 17ന് 80 രൂപ വർധിച്ച് സ്വർണവില 57200 രൂപയിലെത്തി. എങ്കിലും പിറ്റേ ദിവസം, അതായത് ഡിസംബർ 18ന് വില കുത്തനെ ഇടിഞ്ഞ് 57080 രൂപയായി. 19ആം തീയതി വീണ്ടും വിലയിടിഞ്ഞ് 56560 രൂപയിലെത്തി. ഇതോടെ സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. തൊട്ടടുത്ത ദിവസം ഈ റെക്കോർഡ് തിരുത്തിയാണ് സ്വർണം 56320 രൂപയിലെത്തിയത്. പിന്നീട് 21ന് സ്വർണവിലയിൽ 380 രൂപയുടെ വൻ വർധനയുണ്ടായി. ഇതോടെ പവന് 56,800 രൂപയായി വില ഉയർന്നു. ശനിയാഴ്ച ഉയർന്ന സ്വർണവില പിന്നീട് ഞായർ, തിങ്കൾ ദിവസങ്ങളിൽ മാറ്റമുണ്ടായില്ല

Leave a Reply

Your email address will not be published. Required fields are marked *