Your Image Description Your Image Description

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി സതീശനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വി‍ഡി സതീശൻ അഹങ്കാരത്തിന്റെ ആൾരൂപമാണെന്നായിരുന്നു വെള്ളാപ്പളളിയുടെ വിമർശനം. ഇത്രയും നിലവാരമില്ലാത്ത തറ പറ പറയുന്ന ബഹുമാനമില്ലാതെ സംസാരിക്കുന്ന ആദ്യ പ്രതിപക്ഷ നേതാവാണ് വിഡി സതീശനെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോൺ​ഗ്രസിലെ ആളുകൾ സതീശനെ സഹിച്ച് ക്ഷമയുടെ നെല്ലിപ്പലക കണ്ടെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. 2026 ൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് താനൊരിടത്തും പറഞ്ഞിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോൺ​ഗ്രസിന്റെ മുഖ്യമന്ത്രി മുഖമായി ചെന്നിത്തലയെ പരി​ഗണിക്കണമെന്നാണ് പറഞ്ഞത്. ഞാനാണ് രാജാവും രാജ്ഞിയും രാജ്യവും എല്ലാം എന്ന ഭാവത്തിലാണ് പ്രതിപക്ഷനേതാവ് സംസാരിക്കുന്നത്. കെ.പി.സി.സി പ്രസിഡന്റിനെ മൂലയിലിരുത്തിക്കൊണ്ട്, ഒതുക്കിയല്ലേ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നത് എന്നും വെള്ളാപ്പള്ളി പറഞ്ഞു.

താന്‍ സത്യം വിളിച്ചുപറഞ്ഞപ്പോള്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ വിളിച്ച് അഭിനന്ദിച്ചു. അവര്‍ പറയാന്‍ ആഗ്രഹിച്ചതാണ് താന്‍ പറഞ്ഞതെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിചേർത്തു.

അതേസമയം രണ്ടാം പിണറായി സര്‍ക്കാര്‍ ഒന്നാം സര്‍ക്കാരോളം മെച്ചമല്ലെന്നും വെള്ളാപ്പള്ളി. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഭരണം ഒന്നാം പിണറായി സര്‍ക്കാരിനെ അപേക്ഷിച്ച് മെച്ചമല്ല എന്ന് അതിനകത്തുള്ളവര്‍ തന്നെ ചര്‍ച്ച ചെയ്ത് അത് നികത്താന്‍ വേണ്ടിയുള്ള നിര്‍ദേശം നല്‍കുന്ന കാലഘട്ടത്തില്‍ ഞാന്‍ സത്യമല്ലേ പറയേണ്ടത്. പുതുതായി വന്ന മന്ത്രിമാരില്‍ പ്രതീക്ഷിച്ച പ്രകടനം കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *