Your Image Description Your Image Description

കന്നഡ സിനിമയിലെ സൂപ്പർതാരമാണ് കിച്ച സുദീപ്. താരത്തിന്റെ പുതിയതായി റിലീസിനൊരുങ്ങുന്ന ചിത്രമാണ് മാക്സ്. തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്മീറ്റിലെ ചില ഭാഗങ്ങളാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. താരത്തിന്റെ പുതിയ സിനിമയുടെ പേരിനെച്ചൊല്ലിയുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യവും തുടർന്ന് താരം നൽകിയ മറുപടിയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

വാർത്താ സമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരിൽ ഒരാൾ നടനോട് കന്നഡ സിനിമയ്ക്ക് എന്തിനാണ് ഇംഗ്ലീഷ് പേര് എന്ന തരത്തിൽ ഒരു ചോദ്യം ചോദിക്കുകയായിരുന്നു. ചോദ്യം കേട്ട ശേഷം താരം ഏറെ നേരം ലേഖകനെ തന്നെ നോക്കി നിന്നു. ശേഷം തന്റെ മുമ്പിൽ വെച്ചിരിക്കുന്ന ചാനൽ മൈക്കുകളെ ചൂണ്ടികാട്ടിക്കൊണ്ട് അദ്ദേഹം ചോദിച്ചു, ഇതിൽ എത്ര ഇംഗ്ലീഷ് പേരുകളുണ്ട് എന്ന്.

‘ഇവിടെ ഒരുപാട് ചാനലുകളുണ്ട്. എല്ലാത്തിലും ഇംഗ്ലീഷുണ്ട്. കന്നഡയിലാണ് എഴുതിയിരിക്കുന്നത്. കാണുന്നത് കന്നഡക്കാരാണ്. ഞാൻ സംസാരിക്കുന്നത് കന്നഡയിലാണ്. ഇവിടെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുണ്ട്. അവിടെ പോകുന്നത് കന്നഡക്കാരാണ്. എന്താണ് നിങ്ങളുടെ പ്രശ്നം. ആപ്പിളിന് എങ്ങനെയാണ് കന്നഡയിൽ പറയുന്നത്…’ – കിച്ച സുദീപ് ചോദിച്ചു. ഈ ചോദ്യമാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചുപറ്റുന്നത്. താരത്തെ അനുകൂലിച്ചും പ്രതിക്കൂലിച്ചും നിരവധി കമന്റുകളും എത്തുന്നുണ്ട്.

വിജയ് കാർത്തികേയ സംവിധാനം ചെയ്ത് കലൈപുലി എസ് താണു നിർമ്മിക്കുന്ന കിച്ച സുദീപിൻറെ പുതിയ ചിത്രം മാക്സ് 2024 ഡിസംബർ 25 ന് പ്രദർശനത്തിനെത്തും

Leave a Reply

Your email address will not be published. Required fields are marked *