Your Image Description Your Image Description

വൈപ്പിൻ:വളപ്പ് ബീച്ചിലെത്തിയ കമിതാക്കളെ ഭീഷണിപ്പെടുത്തി പണം കവർന്ന കേസിലെ പ്രതികൾ അറസ്റ്റിലായി.മാലിപ്പുറം മഠത്തിപ്പറമ്പിൽ ജോൺസൺ (36),മാലിപ്പുറം നികത്തിത്തറ റിനീഷ് (34), ചാപ്പാ കടപ്പുറം കൊല്ലംപറമ്പിൽ ജിലോഷ് (42) എന്നിവരെയാണ് ഞാറയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്‌തത്‌.

എറണാകുളം സ്വദേശികളായ കമിതാക്കളെയാണ് സംഘം കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്.
ഇവരുടെ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോണും പണവും കവർച്ച ചെയ്തു. ഇൻസ്പെക്ടർ സുനിൽ തോമസിൻറെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്.ഐ. ടി.എസ്. സനീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എ.യു. ഉമേഷ്, ടി.സി. സുനിൽകുമാർ, ആൻ്റണി ഫ്രെഡ്ഡി ഫെർണാണ്ടസ് എന്നിവർ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *