Your Image Description Your Image Description

കൊച്ചി: നടിയെ അക്രമിച്ച കേസിൽ തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന അതിജീവിതയുടെ ഹർജി കോടതി തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. ഈ മാസം 12 നാണ് കേസ് തുറന്ന കോടതിയിൽ വാദം നടത്തണമെന്ന ആവശ്യം വിചാരണ കോടതിയിൽ നടി ആവശ്യപ്പെട്ടത്. കേസിന്റെ അന്തിമ വാദത്തിന്റെ വിവരങ്ങൾ പുറം ലോകം അറിയണമെന്നും ഇതിൽ സ്വകാര്യതയുടെ പ്രശ്‌നമില്ലെന്നും നടി ഹർജിയിൽ അറിയിക്കുകയായിരുന്നു. വിചാരണയുടെ യഥാർത്ഥ വശങ്ങൾ പുറത്തുവരാൻ തുറന്ന കോടതിയിൽ അന്തിമ വാ​ദം നടത്തണമെന്നാണ് വിചാരണ കോടതിയിൽ അതിജീവിത ആവശ്യപ്പെട്ടത്.

എന്നാൽ ഹർജി തള്ളിയതോടെ അടുത്ത നടപടി എന്താകും എന്നത് കണ്ടറിയണം. 2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. നടൻ ദിലീപ് ഉൾപ്പെടെ ഒൻപത് പേരാണ് കേസിൽ പ്രതികൾ. കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് ഏഴര വർഷത്തിന് ശേഷം അടുത്തിടെ സുപ്രീകോടതി ജാമ്യം അനുവദിച്ചിരുന്നു. കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് തുറന്നു പരിശോധിച്ചതിൽ ചട്ട ലംഘനമുണ്ടായെന്നും ഇതിൽ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു രാഷ്ട്രപതിക്ക് അതിജീവിത കഴിഞ്ഞ ദിവസം കത്ത് അയച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *