Your Image Description Your Image Description

ബെംഗളൂരു: ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള വൺ 8 സ്ഥാപനത്തിന് ബെംഗളൂരു കോർപ്പറേഷന്റെ നോട്ടീസ്. സ്ഥാപനത്തിന് ഫയർഫോഴ്സിന്റെ എൻഒസിയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊതുപ്രവർത്തകൻ നൽകിയ പരാതിയിലാണ് നോട്ടീസ് അയച്ചത്.
ഏഴ് ദിവസത്തിനകം പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പുണ്ട്.

മുമ്പും ഈ സ്ഥാപനത്തിനെതിരെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ കോലിയുടെ ഉടമസ്ഥതയിലുള്ള ബാർ ആൻഡ് റസ്‌റ്റോറൻ്റ് പ്രതികരിച്ചില്ല. വിരാട് കോലിയുടെ സഹ ഉടമസ്ഥതയിലുള്ള പബ്ബിനെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അനുവദനീയമായ സമയത്തിനുശേഷവും പ്രവർത്തിച്ചതിനാണ് ബെംഗളൂരു കബൺ പാർക്ക് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *