Your Image Description Your Image Description

മലയാളത്തിലെ മോസ്റ്റ് വയലന്‍റ് ഫിലിം എന്ന വിശേഷണത്തോടെ വൻ പ്രീറിലീസിംഗ് ഹൈപ്പോടെ എത്തിയ ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ മികച്ച കളക്ഷൻ നേടി മുന്നേറുകയാണ്.

ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള തന്‍റെ അഭിപ്രായം പങ്കുവച്ച് എത്തിയിരിക്കുകയാണ് നടന്‍ അനൂപ് മേനോന്‍.

ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണ് ഇതെന്ന് അനൂപ് മേനോന്‍ പറയുന്നു- നമ്മുടെ സ്വന്തം അനിമല്‍. ഹനീഫ് അദേനി ഗംഭീരമാക്കിയിരിക്കുന്നു. ഒപ്പം നമ്മുടെ പ്രിയങ്കരനായ ഉണ്ണിയും. വിക്രമാദിത്യന്‍റെ നാളുകള്‍ മുതല്‍ തന്നെ സിനിമയോട് നിനക്കുള്ള സ്നേഹം കണ്ട് ഞാന്‍ വിസ്മയിച്ചിട്ടുണ്ട്. സമര്‍പ്പണത്തിന് സിനിമ എന്ത് തിരിച്ചുതരും എന്നതിന്‍റെ ഏറ്റവും വലിയ തെളിവാണ് ഈ വിജയം. നിന്‍റെ ഏറ്റവും മികച്ച ചിത്രമാണ് മാര്‍ക്കോ. നിശബ്ദമായുള്ള ഈ സംഹാരം തുടരുമെന്നുതന്നെ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, അനൂപ് മേനോന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് കെജിഎഫ്, സലാർ എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ്. ചിത്രത്തിൻറെ മ്യൂസിക് റൈറ്റ്‌സ് സോണി മ്യൂസിക്ക് ആണ് സ്വന്തമാക്കിയിരിക്കുന്നത്. പരുക്കൻ ഗെറ്റപ്പിൽ തികഞ്ഞൊരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തുന്നത്. ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സ്റ്റൺ ഒരുക്കിയിരിക്കുന്നത്. നിരവധി ചിത്രങ്ങളുടെ ആക്ഷൻ കോറിയോഗ്രാഫി നിർവഹിച്ച കലൈ കിങ്ങ്സ്റ്റൺ ഒരു കംപ്ലീറ്റ് ആക്ഷൻ ചിത്രത്തിൻറെ ഫൈറ്റ് മാസ്റ്ററായി പ്രവർത്തിക്കുന്നത് ഇതാദ്യമായാണ്.

Leave a Reply

Your email address will not be published. Required fields are marked *