Your Image Description Your Image Description

സമ്മിശ്രപ്രതികരണങ്ങൾക്കിടയിലും ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ് അല്ലു അർജുൻ നായകനായ ‘പുഷ്പ 2.’ ഡിസംബർ 5ന് തിയേറ്റുകളിൽ എത്തിയ ചിത്രം റെക്കോർഡ് കളക്ഷനോടെ ഓപ്പണിങ് ഗംഭീരമാക്കിയിരുന്നു.

ഈ അവസരത്തിൽ ചിത്രത്തിലെ ‘കിസ്സിക്ക്’ എന്ന ​ഗാനത്തിന്റെ വീഡിയോ ​ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ഡാന്‍സിംഗ് ക്യൂൻ ശ്രീലീലയും അല്ലു അർജുനും തമ്മിലുള്ള ​ഗംഭീര നൃത്തവിരുന്നാണ് ​ഗാനരം​ഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് സം​ഗീതം നൽകിയ ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിവേകയാണ്. സുബ്ലാഷിണിയാണ് ആലാപനം. ​ഗാനത്തിന്റെ തെലുങ്ക് വെർഷൻ എഴുതിയത് ചന്ദ്രബോസ് ആണ്. നേരത്തെ കിസ്സിക്ക് ​ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തുവന്നപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ പുഷ്പ ആദ്യഭാ​ഗത്തിലെ സമന്തയുടെ ‘ഊ ആണ്ടവ’ തന്നെ ബെസ്റ്റ് എന്ന് പറഞ്ഞ് ആരാധകർ രം​ഗത്ത് എത്തുകയും ചെയ്തിരുന്നു.

ഡിസംബര്‍ 5നാണ് പുഷ്പ 2 റിലീസ് ചെയ്തത്. ആദ്യദിനം മുതൽ റെക്കോർഡ് കളക്ഷനിട്ട ചിത്രം ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ആയിരം കോടി എന്ന സ്വപ്ന സംഖ്യയും മറികടന്നിരുന്നു. ആഗോള ബോക്സോഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ചിത്രം എന്ന റെക്കോഡാണ് പുഷ്പ 2 ഇപ്പോള്‍ നേടിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *